തങ്ക അങ്കി ഘോഷയാത്ര നാളെ സന്നിധാനത്തെത്തും; തീർത്ഥാടകരുടെ എണ്ണത്തിൽനിയന്ത്രണം

Wait 5 sec.

തങ്ക അങ്കി ഘോഷയാത്ര നാളെ ശബരിമല സന്നിധാനത്ത് എത്തി ചേരും. വൈകിട്ട് അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. നാളെയാണ് മണ്ഡലപൂജ നടക്കുക. വൈകിട്ട് അഞ്ചുമണിയോടെ ശരംകുത്തിയിൽ തങ്ക അങ്കി ഘോഷയാത്ര എത്തിച്ചേരും. ശരം കുത്തിയിൽ വെച്ച് തങ്ക അങ്കി ഘോഷയാത്രയ്ക്ക് ആചാരപൂർവം സ്വീകരണം നൽകും. പിന്നാലെ സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി ദീപാരാധന നടത്തും. വൈകിട്ട് ആറരയോടെയാണ് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന. നാളെ രാവിലെ 10.10നും 11.30 നും ഇടയിലാണ് ഈ വർഷത്തെ മണ്ഡലപൂജ. ALSO READ; മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ വ്യാജ പോസ്റ്റ്; കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെതിരെ കേസ്ചൊവ്വാഴ്ച ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് തങ്ക അങ്കി ഘോഷയാത്ര ആരംഭിച്ചത്. വിവിധങ്ങൾ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ഘോഷയാത്ര ഇന്ന് ഉച്ചയോട് കൂടിയാണ് പമ്പയിൽ എത്തുന്നത്. മണ്ഡല പൂജയുമായി ബന്ധപ്പെട്ട തീർത്ഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുപ്പതിനായിരം തീർത്ഥാടകർക്കും വെള്ളിയാഴ്ച 35000 തീർഥാടകർക്കും മാത്രമാണ് പ്രവേശനം. ഈ ദിവസങ്ങളിൽ സ്പോട്ട് ബുക്കിംഗ് വഴി 2000 തീർത്ഥാടകരെ മാത്രമേ കടത്തിവിടുകയുള്ളൂ.The post തങ്ക അങ്കി ഘോഷയാത്ര നാളെ സന്നിധാനത്തെത്തും; തീർത്ഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം appeared first on Kairali News | Kairali News Live.