നോർമൽ പച്ചടി മടുത്തോ? ഈ മിക്സഡ്‌ ഫ്രൂട്ട്സ് പച്ചടി ഉണ്ടാക്കി നോക്കൂ…

Wait 5 sec.

ചോറിനൊപ്പം പച്ചടി കഴിക്കാൻ ഇഷ്ടമുള്ളവർ ധാരാളം ഉണ്ടാം അല്ലേ? നോർമൽ പച്ചടി ഒന്നു മാറ്റിപ്പിടിച്ചാലോ? പകരം നല്ല മിക്സഡ്‌ ഫ്രൂട്ട്സ് പച്ചടി ഉണ്ടാക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.ആവശ്യമുള്ള ചേരുവകള്‍പൈനാപ്പിൾമുന്തിരിബ്ലൂബെറിസ്ട്രോബെറിപഴംമാങ്ങതേങ്ങ ചിരകിയത്പച്ചമുളക്ഉപ്പ്വെളിച്ചെണ്ണജീരകംവറ്റൽമുളക്ചെറിയഉള്ളികടുക്തൈര്ശർക്കരപാനികറിവേപ്പിലപാകം ചെയ്യുന്ന വിധംചെറിയ കഷ്ണങ്ങളാക്കി മുറിച്ച മുന്തിരി ഒഴികെയുള്ള പഴങ്ങൾ എല്ലാം വെള്ളം, മഞ്ഞൾപൊടി, ഉപ്പ്, പച്ചമുളക് അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി വേവിക്കുക. മാറ്റി വച്ച മുന്തിരി ഇതിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക. അരക്കപ്പ് തേങ്ങ ചിരകിയതിലേക്ക് ജീരകം, കടുക് എന്നിവ ചേർത്ത് അരച്ചെടുത്ത് ഈ അരപ്പ് നേരത്തെ വേവിച്ചുവച്ചതിലേക്ക് ചേർത്തിളക്കുക.ALSO READ: രാവിലെ അപ്പത്തിനൊപ്പം ബീഫ് കറി ആയാലോ? രുചിയേറും ഈ നാടൻ കറി ചോറിനും ബെസ്റ്റാ…മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി ചെറിയുള്ളി, കറിവേപ്പില, വറ്റൽമുളക്, കടുക് എന്നിവയിട്ട് വഴറ്റിയ ശേഷം തയാറാക്കി വച്ച അരപ്പിലേക്ക് ചേർത്ത് മിക്സ്‌ ചെയ്യുക. ഇതിലേക്ക് 2 സ്പൂൺ തൈര് ചേർക്കുക. നന്നായി ഇളക്കിയ ശേഷം 1 ടീസ്പൂൺ ശർക്കര പാനി കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ചാൽ നല്ല സ്വാദുള്ള മിക്സഡ്‌ ഫ്രൂട്ട്സ് പച്ചടി റെഡി.The post നോർമൽ പച്ചടി മടുത്തോ? ഈ മിക്സഡ്‌ ഫ്രൂട്ട്സ് പച്ചടി ഉണ്ടാക്കി നോക്കൂ… appeared first on Kairali News | Kairali News Live.