സ്പോട്ടിഫൈ, യൂട്യൂബ്, സ്വിഗ്ഗി തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ മാതൃകയിൽ ഉപയോക്താക്കൾക്കായി വർഷാവസാന വിശേഷങ്ങൾ പങ്കുവെക്കുന്ന ‘ഇയർ എൻഡ് റിവ്യൂ’ (Year-end review) ഫീച്ചറുമായി ചാറ്റ് ജിപിടിയും രംഗത്തെത്തി. 2025-ൽ നിങ്ങൾ എത്രത്തോളം ചാറ്റ് ജിപിടി ഉപയോഗിച്ചുവെന്നും ഏതൊക്കെ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തതെന്നുമുള്ള വിശദമായ വിവരങ്ങൾ ഈ ഫീച്ചർ വഴി ലഭിക്കുംഓരോ ഉപയോക്താവിനും വ്യക്തിഗതമായി തയ്യാറാക്കിയ അവാർഡുകൾ, പിക്സൽ പെയിന്റിംഗുകൾ, ആ വർഷത്തെ ഓർമ്മപ്പെടുത്തുന്ന കവിതകൾ എന്നിവയും ഓപ്പൺ എഐ (OpenAI) ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ചാറ്റ് ജിപിടി മൊബൈൽ ആപ്പിലോ വെബ്സൈറ്റിലോ ചെന്ന് “Show me my year with ChatGPT” എന്ന് സെർച്ച് ചെയ്യുന്നതിലൂടെ റിപ്പോർട്ട് സ്വന്തമാക്കാം.ALSO READ : പുതിയ ജിമെയിൽ ഐഡി വേണോ? പ‍ഴയ അക്കൗണ്ടിന്‍റെ പേര് മാറ്റാം – ഗൂഗിളിന്റെ വമ്പൻ അപ്ഡേറ്റ് വരുന്നുചാറ്റ് ജിപിടി ഫ്രീ, പ്രോ, പ്ലസ് ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാണെങ്കിലും, അക്കൗണ്ടിൽ ചാറ്റ് ഹിസ്റ്ററി , മെമ്മറി എന്നീ ഫീച്ചറുകൾ എനേബിൾ ചെയ്തവർക്ക് മാത്രമേ വർഷാവസാന റിപ്പോർട്ട് കാണാൻ സാധിക്കൂ. നിലവിൽ യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങിയിരിക്കുന്നത്.The post സ്പോട്ടിഫൈ റാപ്ഡ് പോലെ ഇനി ചാറ്റ് ജിപിടി റാപ്ഡും! അറിയാം നിങ്ങളുടെ ഈ വർഷത്തെ എ ഐ വിശേഷങ്ങൾ appeared first on Kairali News | Kairali News Live.