കണ്ണൂർ കൂത്തുപറമ്പിന് സമീപം നീർവേലിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി. കൊച്ചുമകൻ ജീവനൊടുക്കിയതിൽ മനംനൊന്ത് തൊട്ട് പിന്നാലെ മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ജീവനൊടുക്കുകയായിരുന്നു. നീർവേലി നിമിഷാ നിവാസിലെ ഇരുപതുകാരായ കിഷൻ, മുത്തശ്ശി റെജി, ഇവരുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത്.കിഷനാണ് ആദ്യം ജീവനൊടുക്കിയത്. കിഷന്റെ മൃതദേഹം തലശ്ശേരിയിലെ ആശുപത്രിയിൽ കൊണ്ടുപോയി തിരികെ എത്തിയപ്പോഴാണ് മുത്തശ്ശി റെജിയെയും റോജയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പേരമകന്റെ വിയോഗം താങ്ങാനാകാതെ ഇരുവരും ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.ALSO READ: ഇടുക്കിയിൽ സഹോദരന്റെ മക്കളുടെ വെട്ടേറ്റ് മധ്യവയസ്കൻ കൊല്ലപ്പെട്ടുഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ നടുക്കം മാറും മുൻപാണ് ജില്ലയിൽ നിന്ന് വീണ്ടും മറ്റൊരു കൂട്ട മരണത്തിന്റെ വാർത്തയും എത്തുന്നത്. പയ്യന്നൂർ രാമന്തളി സെന്ററിൽ വടക്കുമ്പാട് റോഡിൽ കൊയിത്തട്ട താഴത്തെവീട്ടിൽ കലാധരൻ (36), മാതാവ് ഉഷ (56), കലാധരന്റെ മക്കളായ ഹിമ (6), കണ്ണൻ (2) എന്നിവരെ ഇക്ക‍ഴിഞ്ഞ ഡിസംബർ 22നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞുങ്ങളെ പാലിൽ വിഷം നൽകി കൊലപ്പെടുത്തി കലാധരനും ഉഷയും ജീവനൊടുക്കിയാതണെന്നാണ് വിവരം.The post കണ്ണൂരിൽ കൊച്ചുമകന്റെ മരണത്തിൽ മനംനൊന്ത് മുത്തശ്ശിയും അവരുടെ സഹോദരിയും ജീവനൊടുക്കി appeared first on Kairali News | Kairali News Live.