ചെയർപേ‍ഴ്സൺ സ്ഥാനം കിട്ടാത്തതിൽ ‘പണി കിട്ടിയത്’ എൽദോസ് കുന്നപ്പള്ളി MLAയ്ക്ക്; ഓഫീസ് കെട്ടിടത്തിൽ നിന്ന് ഒ‍ഴിപ്പിച്ചു

Wait 5 sec.

തെരഞ്ഞെടുപ്പോടെ എൽദോസ് കുന്നപ്പള്ളിക്ക് നഷ്ടമായത് എംഎൽഎ ഓഫീസാണ്. പെരുമ്പാവൂർ നഗരസഭ ചെയർപേഴ്സണാകാൻ യുഡിഎഫ് സാധ്യത പട്ടികയിൽ ഉണ്ടായ ആളുടെ കെട്ടിടത്തിലായിരുന്നു എംഎൽഎയുടെ ഓഫീസ്. എന്നാൽ ചെയർപേഴ്സണായി പരിഗണിക്കാതിരുന്നതോടെ ആണ് സ്വന്തം കെട്ടിടത്തിൽ നിന്ന് ഒഴിയാൻ എംഎൽയോട് ഇവർ ആവശ്യപ്പെട്ടത്. കെട്ടിട ഉടമ ഓഫീസിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയും ബോർഡുകൾ എടുത്തു മാറ്റുകയും ചെയ്തു.പെരുമ്പാവൂർ നഗരസഭയുടെ ചെയർപേഴ്സൺ സ്ഥാനം ലഭിക്കാതെ വന്നതോടെ സാധ്യത പട്ടികയിൽ ഉണ്ടായിരുന്ന കൗൺസിലർ എം എൽ എ എൽദോസ് കുന്നപ്പള്ളിയോട് തന്റെ കെട്ടിടത്തിൽ നിന്നും ഓഫീസ് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റിയിട്ട് ഒരു മാസം തികയും മുൻപേ ആണ് എംഎൽഎക്ക് ഈ ദുരവസ്ഥ. കെട്ടിട ഉടമയുടെ ഭാര്യ കൗൺസിലറായി വിജയിച്ച, യുഡിഎഫിനായി ചെയർപേഴ്സണാകാൻ യോഗ്യത കല്പിച്ചവരിൽ ഒരാളായിരുന്നു.ALSO READ: ലാലി ജെയിംസിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്; നടപടി നേതൃത്വത്തിനെതിരെ കോ‍ഴ ആരോപണം ഉന്നയിച്ചതിന്പെരുമ്പാവൂർ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് മൂന്ന് കൗൺസിലർമാരുടെ പേരുകളാണ് ആദ്യം ഉയർന്നുവന്നത്. തീരുമാനം ആകാതെ വന്നതോടെ അവസാനം ഡിസിസി ഓഫീസ് ഇടപെട്ട് വോട്ടെടുപ്പിലൂടെയാണ് ചെയർപേഴ്സൺ സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്. ഈ തെരഞ്ഞെടുപ്പിൽ കുറഞ്ഞ വോട്ടുകൾ ലഭിച്ച ഈ കൗൺസിലറാണ് പ്രതിഷേധമെന്നോണം എൽദോസ് കുന്നപ്പള്ളിയെ പെരുവ‍ഴിയിലാക്കിയത്.നഗരസഭയിലെ ഇരുപതാം വാർഡിലെ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎയുടെ ഓഫീസിലെ ഫ്യൂസ് ഊരുകയും ബോർഡുകൾ ഇളക്കി മാറ്റുകയും ചെയ്തു. ‘അല്ലെങ്കിലും ഞങ്ങൾക്ക് ഈ ഓഫീസ് വേണ്ട, മറ്റൊരു കെട്ടിടത്തിലേക്ക് മാറാൻ നേരത്തെ പദ്ധതിയിട്ടിരുന്നു’ എന്നാണ് നാണക്കേടായതോടെ എംഎൽഎ ഓഫീസിലെ ഉദ്യോഗസ്ഥർ പറയുന്നത്.The post ചെയർപേ‍ഴ്സൺ സ്ഥാനം കിട്ടാത്തതിൽ ‘പണി കിട്ടിയത്’ എൽദോസ് കുന്നപ്പള്ളി MLAയ്ക്ക്; ഓഫീസ് കെട്ടിടത്തിൽ നിന്ന് ഒ‍ഴിപ്പിച്ചു appeared first on Kairali News | Kairali News Live.