കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസിനെതിരെ നടപടി എടുത്ത് കെപിസിസി. പ്രാഥമിക അംഗത്വത്തിൽ നിന്ന് ലാലി ജെയിംസിനെ സസ്പെൻഡ് ചെയ്തു. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരെ കോഴ ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് നടപടി.തൃശൂര്‍ കോര്‍പറേഷന്റെ മേയർ സ്ഥാനം നൽകണമെങ്കിൽ പാർട്ടിക്ക് പണം നൽകണം എന്ന് ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടതായി ലാലി നേരത്തെ ആരോപിച്ചിരുന്നു. നിജി ജസ്റ്റിനെ മേയറാക്കിയത് പണം കൈപ്പറ്റിയാണെന്ന ഗുരുതര ആരോപണവും ലാലി ജെയിംസ് ഉയർത്തി. പണം ഇല്ലാത്തതിനാലാണ് തന്നെ തഴഞ്ഞതെന്നാണ് ലാലി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.തനിക്കെതിരെ നടപടി എടുത്താൽ പല നേതാക്കളുടെയും സാമ്പത്തിക തിരിമറി വെളിപ്പെടുത്തുമെന്നായിരുന്നു ലാലി ജെയിംസ് നേരത്തെ പറഞ്ഞിരുന്നത്. തന്നെ അച്ചടക്കം പഠിപ്പിക്കാൻ വരുന്നവരെ അച്ചടക്കം പഠിപ്പിക്കുമെന്നായിരുന്നു ലാലിയുടെ പ്രസ്താവന.The post ലാലി ജെയിംസിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്; നടപടി നേതൃത്വത്തിനെതിരെ കോഴ ആരോപണം ഉന്നയിച്ചതിന് appeared first on Kairali News | Kairali News Live.