ഇത്തവണ ന്യൂ ഇയർ കൊച്ചിയിൽ ആഘോഷിച്ചാലോ? അറബിക്കടലിന്റെ റാണിയിൽ കാത്തിരിക്കുന്നത് വമ്പൻ ആഘോഷങ്ങൾ

Wait 5 sec.

2026-നെ വരവേൽക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്, പുതുവത്സരദിനം ആഘോഷമാക്കാൻ പറ്റിയ സ്ഥലം തെരഞ്ഞു നടക്കുകയാണോ എങ്കിൽ അതിനു പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ് കൊച്ചി. പുതുവർഷാഘോഷങ്ങളുടെ ആവേശക്കടലായി മാറാൻ അറബിക്കടലിന്റെ റാണി ഒരുങ്ങിക്കഴിഞ്ഞു. വലിയ ആഘോഷങ്ങളും ആരവങ്ങളും ആഗ്രഹിക്കുന്നവർക്കും അതല്ല, തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി ശാന്തമായി പുതുവർഷം ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ തെരഞ്ഞെടുക്കാവുന്ന നിരവധി ഇടങ്ങളാണ് കൊച്ചിയിലുള്ളത്. ചരിത്രമുറങ്ങുന്ന കോട്ടകളും വിസ്മയിപ്പിക്കുന്ന ബീച്ചുകളും കായൽക്കാറ്റും തനതായ കേരളീയ രുചികളുമെല്ലാം ചേരുന്ന കൊച്ചിയിലെ പുതുവർഷം സഞ്ചാരികൾക്ക് എന്നും ഒരു പ്രത്യേക അനുഭവം തന്നെയാണ്.ALSO READ : ഇതാണോ പൗരബോധം? പൊലീസുകാർ നോക്കി നിൽക്കെ പൂച്ചട്ടികൾ മോഷ്ട്ടിച്ച് നാട്ടുകാർ;വൈറലായി വീഡിയോആഘോഷങ്ങളുടെ കേന്ദ്രബിന്ദുവായ ഫോർട്ട് കൊച്ചി തന്നെയാണ് ഇത്തവണയും പ്രധാന ആകർഷണം. ലോകപ്രശസ്തമായ ‘കൊച്ചിൻ കാർണിവൽ’ ആണ് ഇവിടുത്തെ ഹൈലൈറ്റ്. വിവിധ തരം കലാപരിപാടികൾ, മത്സരങ്ങൾ, സൈക്കിൾ-ബൈക്ക് റേസുകൾ, മാരത്തോൺ, നീന്തൽ മത്സരം എന്നിവയാൽ ഫോർട്ട് കൊച്ചിയിലെ തെരുവുകൾ സജീവമാകും. പുതുവർഷപ്പിറവിയിൽ പാപ്പാഞ്ഞിയെ കത്തിക്കുന്ന ആവേശകരമായ കാഴ്ച കാണാൻ ലക്ഷക്കണക്കിന് ആളുകളാണ് എല്ലാ വർഷവും ഇവിടെ ഒത്തുകൂടുന്നത്. ഇവിടുത്തെ ആഘോഷങ്ങളിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർ തിരക്ക് കണക്കിലെടുത്ത് നേരത്തെ തന്നെ എത്താൻ ശ്രദ്ധിക്കണം. കൂടാതെ, സാംസ്കാരിക പൈതൃകം അടുത്തറിയാൻ താല്പര്യമുള്ളവർക്ക് ഫോർട്ട് കൊച്ചിയിലെ കേരള കഥകളി കേന്ദ്രത്തിൽ ക്ലാസിക്കൽ നൃത്ത-സംഗീത വിരുന്നുകളും ഒരുക്കിയിട്ടുണ്ട്.ALSO READ : സ്പോട്ടിഫൈ റാപ്ഡ് പോലെ ഇനി ചാറ്റ് ജിപിടി റാപ്ഡും! അറിയാം നിങ്ങളുടെ ഈ വർഷത്തെ എ ഐ വിശേഷങ്ങൾനിങ്ങൾ ശാന്തമായ ഒരു അന്തരീക്ഷമാണ് ആഗ്രഹിക്കുന്നതെങ്കിൽ ചെറായി, വൈപ്പിൻ തീരങ്ങൾ മികച്ച ഓപ്ഷനാണ്. പനകൾക്കിടയിലൂടെയുള്ള കടൽക്കാറ്റേറ്റുള്ള നടത്തവും അറബിക്കടലിന്റെ ഭംഗി വർദ്ധിപ്പിക്കുന്ന വർണ്ണാഭമായ ലൈറ്റ് വർക്കുകളും ചെറായിയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഫുഡ് സ്റ്റാളുകളും ലൈവ് മ്യൂസിക് പ്രോഗ്രാമുകളും പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടുതൽ സമാധാനപരമായ അന്തരീക്ഷം തേടുന്നവർക്ക് വൈപ്പിൻ ദ്വീപിലേക്ക് പോകാം. അവിടെ കടൽത്തിരകൾക്കും ബോൺ ഫയറുകൾക്കുമൊപ്പം പുതുവർഷം തുടങ്ങാം. കൂടാതെ, വൈപ്പിനിൽ പരമ്പരാഗതമായ തെയ്യം ആസ്വദിക്കാനും കേരളത്തിന്റെ ഗ്രാമീണ സൗന്ദര്യം തൊട്ടറിയാനും സഞ്ചാരികൾക്ക് സാധിക്കും.നഗരത്തിന്റെ ഹൃദയഭാഗമായ മറൈൻ ഡ്രൈവിൽ രാത്രികാല ആഘോഷങ്ങൾക്കും ബോട്ട് റൈഡുകൾക്കും വലിയ പ്രാധാന്യമാണുള്ളത്. മനോഹരമായ കാലാവസ്ഥയും ഫയർവർക്കുകളും വൈബ് നൈറ്റ് ലൈഫും ഇവിടുത്തെ കഫേകളും പ്രധാന ആകര്ഷങ്ങളിൽ ഒന്നാണ്.ALSO READ : ‘അമ്മയെ നോക്കാൻ ആരുമില്ല’! 3 വർഷത്തിനിടെ 3 കല്യാണം; ബിഹാറിൽ കല്യാണത്തട്ടിപ്പ് പ്രതി പിടിയിൽഇതിനുപുറമെ, കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളിലുള്ള കുഴിപ്പിള്ളി ബീച്ച്, മുനമ്പം, പുതുവൈപ്പ് ബീച്ച് എന്നിവിടങ്ങളും ആഘോഷങ്ങൾക്കായി തെരഞ്ഞെടുക്കാം. പ്രകൃതിഭംഗി ആസ്വദിക്കാനാണ് താല്പര്യമെങ്കിൽ അതിരപ്പിള്ളി-വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ, ഭൂതത്താൻകെട്ട് ഡാം, റിസർവ് ഫോറസ്റ്റ്, പാണിയേലി പോര് തുടങ്ങിയ ഇടങ്ങളിലേക്ക് ഒരു യാത്രയുമാകാം. ആഘോഷവും യാത്രയും ഒരുപോലെ ഇഷ്ടപ്പെടുന്നവർക്ക് ഇത്തവണ കൊച്ചി മികച്ചൊരു ഡെസ്റ്റിനേഷൻ തന്നെയായിരിക്കും.The post ഇത്തവണ ന്യൂ ഇയർ കൊച്ചിയിൽ ആഘോഷിച്ചാലോ? അറബിക്കടലിന്റെ റാണിയിൽ കാത്തിരിക്കുന്നത് വമ്പൻ ആഘോഷങ്ങൾ appeared first on Kairali News | Kairali News Live.