യുജിസി നെറ്റ് (UGC NET) ഡിസംബർ 2025 പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഉടൻ പുറത്തിറക്കും. പരീക്ഷാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in വഴി ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം. പരീക്ഷാ കേന്ദ്രം, ഷിഫ്റ്റ് സമയം, റിപ്പോർട്ടിംഗ് സമയം, പരീക്ഷാ ദിവസത്തെ പ്രധാന നിർദ്ദേശങ്ങൾ എന്നിവ അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും.അഡ്മിറ്റ് കാർഡിനൊപ്പം നൽകിയിട്ടുള്ള സെൽഫ് ഡിക്ലറേഷൻ ഫോം നിർബന്ധമായും പൂരിപ്പിക്കണം. പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിന് അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട് (കളറോ ബ്ലാക്ക് ആൻഡ് വൈറ്റോ), ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ (ആധാർ കാർഡ്, പാൻ കാർഡ്, അല്ലെങ്കിൽ വോട്ടർ ഐഡി), അപേക്ഷാ ഫോമിൽ നൽകിയ അതേ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒരു ബോൾ പോയിന്റ് പെൻ എന്നിവ പരീക്ഷാർത്ഥികൾ കൈയിൽ കരുതണം.ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും (JRF) അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയ്ക്കും വേണ്ടിയുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ രണ്ട് ഷിഫ്റ്റുകളിലായാണ് നടക്കുന്നത്.ഒന്നാം ഷിഫ്റ്റ്: രാവിലെ 9 മുതൽ 12 വരെ.രണ്ടാം ഷിഫ്റ്റ്: ഉച്ചയ്ക്ക് 3 മുതൽ വൈകുന്നേരം 6 വരെ.അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ട വിധംഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in സന്ദർശിക്കുക.ഹോംപേജിലെ ‘UGC NET December 2025 Admit Card’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകുക.സെക്യൂരിറ്റി പിൻ നൽകി ‘Submit’ ബട്ടൺ ക്ലിക്ക് ചെയ്യുക.സ്ക്രീനിൽ തെളിയുന്ന അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.പരീക്ഷാ സുതാര്യത ഉറപ്പാക്കുന്നതിനായി ഇത്തവണ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ബയോമെട്രിക് വെരിഫിക്കേഷൻ എന്നിവ കർശനമായി നടപ്പിലാക്കുമെന്ന് എൻടിഎ വ്യക്തമാക്കി. സാങ്കേതിക സഹായത്തിനായി എൻടിഎ ഹെൽപ്പ് ലൈൻ നമ്പറിലോ ഇമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്.The post UGC NET ഡിസംബർ 2025: അഡ്മിറ്റ് കാർഡ് ഉടൻ പുറത്തിറങ്ങും; ഡൗൺലോഡ് ചെയ്യേണ്ടത് ഇങ്ങനെ appeared first on Kairali News | Kairali News Live.