‘ക്രിസ്തുമസിന് പകരം വാജ്പേയിയുടെ ജന്മദിനം ആചരിക്കണമെന്ന് പറയുന്ന ഗവർണർമാർ ഉണ്ടാകുന്നു’: എം.എ. ബേബി

Wait 5 sec.

ഭരണഘടനാപദവിയിൽ ഇരിക്കുന്നവർ ജനങ്ങൾക്കിടയിൽ ഐക്യം ഊട്ടി ഉറപ്പിക്കാനാണ് പ്രവർത്തിക്കേണ്ടതെന്നും, അതിന് വിരുദ്ധമായ സമീപനങ്ങൾ അപകടകരമാണെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ക്രിസ്തുമസിന് പകരം വാജ്പേയിയുടെ ജന്മദിനം ആചരിക്കണമെന്ന് പറയുന്ന ഗവർണർമാർ ഉണ്ടാകുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മനുഷ്യർക്കിടയിലെ ഐക്യം തകർക്കാനുള്ള ശ്രമങ്ങൾ രാജ്യത്ത് ശക്തമായി നടക്കുകയാണെന്നും, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത് വലിയ തോതിലാണെന്നും എം.എ. ബേബി പറഞ്ഞു. കേരളത്തിലും സംഘപരിവാർ ശക്തികൾ ഇത്തരം ശ്രമങ്ങൾ നടത്തുന്നുവെന്നതിന്റെ ഉദാഹരണമാണ് പാലക്കാട് ഉണ്ടായ സംഭവമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിസ്തുമസിനെ പോലും മതത്തിന്റെ പേരിൽ വേർതിരിക്കാൻ ശ്രമങ്ങൾ നടക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇതിനെതിരെ ജനങ്ങൾ സദാ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.ALSO READ : ഒറ്റപ്പാലം നഗരസഭയിൽ എൽഡിഎഫിന്റെ എം കെ ജയസുധ ചെയർപേഴ്സണ്‍; ഷൊർണ്ണൂരിൽ പി നിർമല, ചെർപ്പുളശ്ശേരിയിൽ കെ ടി ജംസിയതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നാളെയും തുടർന്ന് രണ്ട് ദിവസങ്ങളിലുമായി വിശദമായി വിലയിരുത്തുമെന്ന് എം.എ. ബേബി വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റി, സംസ്ഥാന സെക്രട്ടറിയേറ്റ് യോഗങ്ങൾ ചേർന്നാണ് വിലയിരുത്തൽ നടക്കുക. അതേസമയം, ജില്ലാ അടിസ്ഥാനത്തിൽ ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റും പ്രത്യേകം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാതല വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന കമ്മിറ്റി സമഗ്രമായ അവലോകനം നടത്തും. പ്രാഥമികമായ വിലയിരുത്തൽ ഇതിനകം തന്നെ മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും നടത്തിയതായി എം.എ. ബേബി വ്യക്തമാക്കി.ഇടതുപക്ഷ മുന്നണിക്ക് പ്രതീക്ഷിക്കാത്ത ചില ഇടങ്ങളിൽ പരാജയം ഉണ്ടായിട്ടുണ്ടെന്നും, അതിന്റെ കാരണങ്ങൾ കണ്ടെത്തി പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയും ഇടതുപക്ഷ മുന്നണിയും സാധാരണക്കാർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. തിരുത്തേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ അത് തുറന്ന മനസോടെ തിരുത്തും എന്നും എം.എ. ബേബി പറഞ്ഞു.ALSO READ : ഉത്തരേന്ത്യൻ മോഡൽ ബുൾഡോസർ രാജ് ദക്ഷിണേന്ത്യയിലേക്ക് ചേക്കേറുന്നത് ഞെട്ടലും വേദനയുമുളവാക്കുന്നു ; മുഖ്യമന്ത്രി പിണറായി വിജയൻഇടതുപക്ഷത്തിനെതിരെ കൃത്രിമമായ ചില പ്രചാരണങ്ങൾ ആസൂത്രിതമായി നടക്കുന്നുണ്ടെന്നും, പാരഡി ഗാനങ്ങൾ ഉൾപ്പെടെ സൃഷ്ടിച്ച് ശബരിമല വിഷയത്തിൽ എൽഡിഎഫിനെ അധിക്ഷേപിക്കാനുള്ള മ്ലേച്ഛമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഇത്തരം പ്രചാരണങ്ങൾ ജനങ്ങൾ ഉടൻ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.The post ‘ക്രിസ്തുമസിന് പകരം വാജ്പേയിയുടെ ജന്മദിനം ആചരിക്കണമെന്ന് പറയുന്ന ഗവർണർമാർ ഉണ്ടാകുന്നു’: എം.എ. ബേബി appeared first on Kairali News | Kairali News Live.