കണ്ണൂര്‍ | പോക്‌സോ കേസില്‍ പ്രതിയായ 23 കാരനും മുത്തശ്ശിയും അവരുടെ സഹോദരിയും വീട്ടില്‍ മരിച്ച നിലയില്‍. കൂത്തുപറമ്പ് നീര്‍വേലിയിലാണ് ഒരു വീട്ടില്‍ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.കിഷന്‍ സുനില്‍ (23), മുത്തശ്ശി വി കെ റെജി, സഹോദരി റോജ എന്നിവരാണ് മരിച്ചത്. കിഷന്‍ നേരത്തെ പോക്‌സോ കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കൊച്ചു മകന്‍ മരിച്ച വിഷമത്തില്‍ മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ആത്മഹത്യ ചെയ്തതാവാമെന്നാണ് നിഗമനം. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)