പയ്യന്നൂർ നഗരസഭാ ചെയർപേഴ്സണായി ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെകട്ടറി കൂടിയായ അഡ്വ. സരിൻ ശശിയെ തെരഞ്ഞെടുത്തു. വൈസ് ചെയർപേഴ്സണായി പി ശ്യാമളയും തെരഞ്ഞെടുക്കപ്പെട്ടു. തലശ്ശേരി നഗരസഭാധ്യക്ഷനായി കാരായി ചന്ദ്രശേഖരനും ചുമതലയേറ്റു. ഫസൽ കേസിൽ സിബിഐ വേട്ടയാടിയ സിപിഐ എം നേതാവാണ് ഇദ്ദേഹം. വി സതിയാണ് ഇവിടുത്തെ വൈസ് ചെയർപേഴ്സൺ.കണ്ണൂർ കോർപ്പറേഷൻ മേയറായി കോൺഗ്രസിലെ പി ഇന്ദിരയും ഡെപ്യൂട്ടി മേയറായി മുസ്ലീം ലീഗിലെ കെ പി താഹിറും തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് ധാരണ പ്രകാരം കണ്ണൂർ കോർപ്പറേഷനിൽ ആദ്യ രണ്ടര വർഷം കോൺഗ്രസിനും തുടർന്ന് മുസ്ലീം ലീഗിനുമാണ് മേയർ സ്ഥാനം. പയ്യാമ്പലം ഡിവിഷനിൽ നിന്നുമാണ് പി ഇന്ദിര വിജയിച്ചത്. വാരം ഡിവിഷനിൽ നിന്ന് വിജയിച്ചയാളാണ് മുസ്ലിം ലീഗിലെ കെ പി താഹിർ.ALSO READ: കോഴിക്കോട് കോർപ്പറേഷനിൽ എൽഡിഎഫിന് ഭരണത്തുടർച്ച; ഒ സദാശിവൻ മേയർഇരിട്ടി നഗരസഭാ ചെയർപേഴ്സൺ വി വിനോദ് കുമാർ ആണ്. കെ സോയ ആണ് വൈസ് ചെയർപേഴ്സൺ. കൂത്തുപറമ്പിൽ വി ഷിജിത്ത് ചെയർപേഴ്സണായും എംവി ശ്രീജ വെസ് ചെയർപേഴ്സണായും തെരഞ്ഞെടുക്കപ്പെട്ടു. ആന്തൂരിൽ വി സതീദേവി ആണ് ചെയർപേഴ്സൺ. വൈസ് ചെയർപേഴ്സൺ പാച്ചേനി വിനോദാണ്. തളിപ്പറമ്പിൽ ചെയർപേഴ്സൺ പി കെ സുബൈർ, വൈസ് ചെയർപേഴ്സൺ ദീപ രഞ്ജിത്ത്. പാനൂരിൽ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ, വൈസ് ചെയർപേഴ്സൺ ടി എം ബാബുരാജ്, ശ്രീകണ്ഠപുരം നഗരസഭയിൽ ചെയർപേഴ്സൺ ഇ വി രാമകൃഷ്ണൻ, വൈസ് ചെയർപേഴ്സൺ നിഷിത റഹ്മാൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.The post പയ്യന്നൂർ നഗരസഭാധ്യക്ഷനായി അഡ്വ. സരിൻ ശശി; കാരായി ചന്ദ്രശേഖരൻ തലശ്ശേരി ചെയർപേഴ്സൺ appeared first on Kairali News | Kairali News Live.