എലൂർ നഗരസഭയിൽ എൽഡിഎഫിന് തുടർഭരണം; ലൈജി സജീവൻ ചെയർപേഴ്സൺ

Wait 5 sec.

എറണാകുളം എലൂർ നഗരസഭയിൽ എൽഡിഎഫിന് തുടർഭരണം. 32-ാം വാർഡിൽ കൗൺസിലറായി വിജയിച്ച ലൈജി സജീവനെ നഗരസഭ ചെയർപേഴ്സണായി തെരഞ്ഞെടുത്തു. ലീലാ ബാബു വൈസ് ചെയർപേഴ്സണായും തെരഞ്ഞെടുക്കപ്പെട്ടു. ചെയർപേഴ്സൺ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 15 വോട്ടുകൾ നേടിയാണ് എൽഡിഎഫ് തുടർ ഭരണം ഉറപ്പിച്ചത്.യു ഡി എഫ് സ്ഥാനാർത്ഥി ഷൈജ ബെന്നി 12 വോട്ടുകളും എൻ ഡി എ സ്ഥാനാർത്ഥി നീന ഗോപകുമാർ 5 വോട്ടുകളും നേടി. അതേസമയം ജില്ലയിൽ അങ്കമാലി, ആലുവ, കളമശ്ശേരി, കോതമംഗലം, തൃക്കാക്കര, മരട്, മൂവാറ്റുപുഴ, പെരുമ്പാവൂർ, വടക്കൻ പറവൂർ, എന്നീ നഗരസഭകളിൽ യു ഡി എഫും തൃപ്പൂണിത്തുറ നഗരസഭയിൽ എൻ ഡി എയും അധികാരത്തിലെത്തി. അങ്കമാലി നഗരസഭയിൽ എൽ ഡി എഫിനെക്കാൾ കുറഞ്ഞ സീറ്റുകൾ ആണ് യു ഡി എഫിന് ലഭിച്ചതെങ്കിലും നാല് സ്വതന്ത്രരുടെ പിന്തുണയോടെ അധികാരം നേടുകയായിരുന്നു.ALSO READ: പയ്യന്നൂർ നഗരസഭാധ്യക്ഷനായി അഡ്വ. സരിൻ ശശി; കാരായി ചന്ദ്രശേഖരൻ തലശ്ശേരി ചെയർപേ‍ഴ്സൺനഗരസഭയിൽ രണ്ടര വർഷം വീതം ചെയർപേഴ്സൺ സ്ഥാനം സ്വതന്ത്രനുമായി പങ്കുവയ്ക്കാനാണ് കോൺഗ്രസിന്റെ ധാരണ. പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങൾ പങ്കിടും. പെരുമ്പാവൂരിൽ രണ്ടര വർഷം വീതമാണ് ചെയർപേഴ്സൺ സ്ഥാനം പങ്കിടുക. മൂവാറ്റുപുഴയിൽ ആകട്ടെ അഞ്ചു വർഷത്തിനിടെ മൂന്നുപേരെ ചെയർപേഴ്സൺ ആക്കാനാണ് ധാരണ.The post എലൂർ നഗരസഭയിൽ എൽഡിഎഫിന് തുടർഭരണം; ലൈജി സജീവൻ ചെയർപേഴ്സൺ appeared first on Kairali News | Kairali News Live.