മലപ്പുറം: നഗരസഭ 11-ാം ഭരണസമിതി അധ്യക്ഷയായി മുസ്ലിംലീഗിലെ അഡ്വ.വി.റിനിഷ റഫീഖിനെ തെരഞ്ഞെടുത്തു. ലീഗ് അംഗം മറിയുമ്മ ശരീഫ് നാമനിർദേശം ചെയ്തു. ലീഗ് അംഗം പരി അബ്ദുല്‍ മജീദ് പിന്താങ്ങി. എൽ.ഡി.എഫിൽ നിന്ന് സി.പി.എം അംഗം രാശിര സുനിൽ കുമാറാണ് മത്സരിച്ചത്.വോട്ടെടുപ്പിൽ 45ൽ 38 വോട്ട് നേടിയാണ് അഡ്വ.വി.റിനിക്ഷ തെരഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി.എഫ് സ്ഥാനാർഥിക്ക് ഏഴ് വോട്ടുകൾ ലഭിച്ചു. റിനിഷ രണ്ടാംതവണയാണ് നഗരസഭ അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. പട്ടർകടവ് സ്വദേശിനിയാണ്. അഭിഭാഷകയാണ്. ഉപാധ്യക്ഷനായി കോൺഗ്രസ് അംഗം ജിതേഷ്.ജി.അനിൽ തെരഞ്ഞെടുക്കപ്പെട്ടു. കോട്ടപ്പടി അർബൺ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ സെക്രട്ടറി ജോലി ചെയ്ത് വരികയാണ്. ജയിച്ച ആദ്യ ഊഴത്തിൽ തന്നെ ഉപാധ്യക്ഷനായി. കാവുങ്ങൽ സ്വദേശിയാണ്. മുൻ നഗരസഭ ഉപാധ്യക്ഷായിരുന്ന കെ.എം.ഗിരിജയുടെ മകനാണ്. കോൺഗ്രസ് അംഗം എ.പി. ശിഹാബ് നാമനിർദേശം ചെയ്തു. കോൺഗ്രസ് അംഗം സി.ടി.മുഹമ്മദ് ഹർഷാദ് പിന്താങ്ങി. എൽ.ഡി.എഫിൽ നിന്ന് പാച്ചത്ത് നാരായണൻ ഉപാധ്യക്ഷൻ സ്ഥാനാർഥിയായി. 45ൽ 36 വോട്ടുകൾക്കാണ് ജിതേഷ് തെരഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി.എഫിന് ആറ് വോട്ടുകൾ ലഭിച്ചു. മൂന്ന് വോട്ടുകൾ അസാധുവായി.വരണാധികാരി പട്ടിക ജാതി വികസന ഓഫീസർ കെ.പി ഷാജി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തുടർന്ന് നടന്ന അനുമോദന ചടങ്ങിൽ പാണക്കാട് സയ്യിദ് മുനവ്വറലി ഷിഹാബ് തങ്ങൾ, സയ്യിദ് ഹമീദലി ഷിഹാബ് തങ്ങൾ, പി ഉബൈദുള്ള എം എൽ എ, പി എ സലാം, പികെ ബാവ, മുജീബ് കാടേരി, ഖാദർ മേൽമുറി, എം കെ അനിൽ കുമാർ, സി സുരേഷ്, കെ സുധീർ (സെക്രട്ടറി) എന്നിവർ പ്രസംഗിച്ചു.പാണക്കാട് തറവാട്ടിൽ ക്രിസ്മസ് കേക്കുമായി ഊരകം ഫാത്തിമ മാതാ പള്ളി പ്രതിനിധികളെത്തി