ഉണ്ണിക്കൃഷ്ണൻ പോറ്റി മുഖ്യമന്ത്രിയോട് സംസാരിച്ചെന്ന വാദം കള്ളമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കൈരളി ന്യൂസിനാണ് ദൃശ്യങ്ങൾ ലഭിച്ചത്. പുറത്തുവന്നിരിക്കുന്നത് ആംബുലൻസ് കൈമാറ്റ ചടങ്ങുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രിയും തമ്മിൽ “ഇത്ര അഗാധമായ ബന്ധം ഉണ്ടാകാൻ എന്തായിരിക്കും കാരണം” എന്ന അടിക്കുറിപ്പോടുകൂടിയാണ് എഐ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്.ഈ ചിത്രം പ്രചരിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ എൻ. സുബ്രഹ്മണ്യനെതിരെ കോഴിക്കോട് ചേവായൂർ പൊലീസ് കേസെടുത്തിരുന്നു.മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ചിത്രം എൻ. സുബ്രഹ്മണ്യൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് വിവാദം ശക്തമായത്. വ്യാജ പ്രചാരണത്തിനെതിരെ സിപിഐഎം നേതാക്കൾ രംഗത്തെത്തുകയും, കോൺഗ്രസിന്റെ നടപടി തരംതാഴ്ന്നതാണെന്ന് മന്ത്രി വി. ശിവൻകുട്ടി മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.കേരളാ പൊലീസിന് ഭീമാ ഗോൾഡ് ആംബുലൻസ് കൈമാറുന്ന പൊതുചടങ്ങിലെ ചിത്രമാണ് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റിയതെന്ന് വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുമായി ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വകാര്യ സന്ദർശനം നടത്തിയെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുകയെന്നതായിരുന്നു ഈ വ്യാജ പ്രചാരണത്തിന്റെ ലക്ഷ്യമെന്നാണ് ആരോപണം.The post ഉണ്ണിക്കൃഷ്ണൻ പോറ്റി–മുഖ്യമന്ത്രി കൂടിക്കാഴ്ച ചിത്രങ്ങൾ വ്യാജം; തെളിവ് ദൃശ്യങ്ങൾ പുറത്ത് appeared first on ഇവാർത്ത | Evartha.