🔹സർവ്വം മായGnr. :- DramaLang. :- മലയാളം തിയേറ്ററിൽ നിന്ന് മനസ്സുനിറഞ്ഞിറങ്ങാൻ സാധിക്കുന്ന ഒരു പക്കാ നിവിൻ 'പൊളി' പടം.അതെ, മലയാളത്തിന്റെ പ്രിയപ്പെട്ട നിവിൻ പോളി തിരിച്ചുവന്നിരിക്കുന്നു....സത്യൻ അന്തിക്കാട് വർഷങ്ങളായി ഓടിച്ചു കൊണ്ടിരിക്കുന്ന അതേ റൂട്ടിൽ തന്നെയാണ് മക്കളും പടം പിടിച്ചോടിക്കുന്നത്... റിപ്പീറ്റ് വാല്യു ഓഫർ ചെയ്യുന്ന മനസ്സ് നിറയ്ക്കുന്ന സത്യൻ മാജിക്ക് കൂടി മക്കൾക്കൊപ്പം ചേരുമ്പോൾ സത്യൻ അന്തിക്കാട് യൂണിവേഴ്സ് എക്സ്പാൻ്റ് ചെയ്യപ്പെടുകയാണ്.നിറഞ്ഞ സന്തോഷം...റിലീസിനു മുൻപ് യാതൊരു ഹൈപ്പും ഉണ്ടാക്കാത്ത ഒരു സാധാരണ സിനിമ, അവകാശവാദങ്ങളോ ഒരു ട്രെയിലറോ പോലും നൽകാതെ പടം ക്രിസ്മസിന് തിയേറ്ററിൽ എത്തുമ്പോൾ അത് മറ്റൊന്നും ചിന്തിക്കാതെ ടിക്കറ്റെടുക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടെങ്കിൽ നിവിൻ പോളിയുടെ സേഫ് സോൺ പടത്തിലേക്ക് പുള്ളി തിരിച്ചുവന്നു എന്നൊരു ചിന്ത എന്നിൽ ഉണ്ടാക്കിയത് കൊണ്ടാണ്...അങ്ങനെ ഒരു ചിന്ത ഉണ്ടാക്കാൻ പ്രമോഷണൽ മെറ്റീരിയൽ കൊണ്ട് സാധിച്ചെങ്കിൽ, അതാണ് ഈ സിനിമയുടെ ഹൈപ്പ്...പറയുന്ന വിഷയമോ പറഞ്ഞ രീതിയോ പുതുമയുള്ളതൊന്നുമല്ല, സത്യൻ അന്തിക്കാട് പടങ്ങളിലെ സ്ഥിരം കഥാപാത്രസൃഷ്ടികളും നമുക്കിവിടെ കാണാം... ഓർത്തോർത്ത് ചിരിക്കാവുന്ന കോമഡികളോ എൻഗേജിംങ്ങാക്കാൻ ഫോഴ്സ്ഫുള്ളി കുത്തിക്കയറ്റിയ സന്ദർഭങ്ങളോ സിനിമയിലൂടെനീളം നമുക്ക് കാണാൻ സാധിക്കില്ല.... പക്ഷേ പടം പരിപൂർണ്ണമായും വർകൗട്ടായ്.കഥയിലേക്ക് വരുമ്പോൾ നിവിൻ അവതരിപ്പിച്ച പ്രേമേന്തു എന്ന കഥാപാത്രം ഒരു ബ്രാഹ്മണനാണ്, വിശ്വാസങ്ങളും പൂജകളും ഒക്കെയായി ജീവിക്കുന്ന ഒരു കുടുംബത്തിൽ നിന്ന് പൂണൂലൂരി തൻറെ ഇഷ്ടങ്ങൾക്ക് പുറകെ നടന്ന പ്രേമേന്തുവിന് എന്നാൽ കാശിനുവേണ്ടി പൂജാകർമ്മങ്ങൾ ചെയ്യേണ്ടി വരുന്നു... അതുവഴി അയാളുടെ ജീവിതത്തിലെത്തുന്ന ഒരു ക്യൂട്ട് പ്രേതം........ രസകരമായ ആദ്യപകുതിയും ഏറിയും കുറഞ്ഞുംപോയ ബാക്കിയും സിനിമയെ ഉള്ളിലേക്കടുപ്പിച്ച പര്യവസാനവും ചേർന്ന സർവ്വംമായ കുടുംബത്തോടൊപ്പം കാണാൻ സാധിക്കുന്ന നല്ലൊരു സിനിമാനുഭവമാണ്.നിവിൻ പോളിയുടെ പൊളി പെർഫോമൻസും വിഷ്വലും സംഭാഷണങ്ങളും സംഗീതവും മേക്കിങ്ങും അജു വർഗീസ് അടക്കം വരുന്ന മറ്റഭിനേതാക്കളും എല്ലാം പോസിറ്റീവാണ്.... എന്നാൽ പോലും "സർവ്വംമായ" എനിക്ക് റിയാ ഷിബുവിന്റെ പടമാണ്, ഒന്നങ്ങോട്ടോ ഇങ്ങോട്ടോ പോയാൽ തവിടുപൊടിയാകാവുന്ന ക്രിഞ്ചാവാകുന്ന കഥാപാത്രത്തെ പെർഫോമൻസും വോയിസ് മോഡുലേഷനും കൊണ്ട് അതിഗംഭീരമാക്കി ചെയ്തു വെച്ചിട്ടുണ്ട്.ക്ലൈമാക്സിനോടടുത്ത് വരുന്ന ഒരു ആക്സിഡൻറ് സീൻ ശരിക്കും ഞെട്ടിച്ചു, പടത്തിൻ്റെ പോരായ്മകളെ നോക്കുമ്പോൾ, അമ്പലപ്പറമ്പിലെ ആ 'വെടി സീൻ' എനിക്കിഷ്ടപ്പെട്ടില്ല, ഈ സിനിമയുടെ എന്നല്ല സത്യൻ അന്തിക്കാട് യൂണിവേഴ്സിന്റെ തന്നെ രീതികളോട് ഒത്തുപോകാത്ത ഒരു രംഗമായിരുന്നു അത്... കൂടാതെ, അച്ഛനോട് ഇത്ര എതിർപ്പുള്ള ഒരു വ്യക്തി ഒരു 200 രൂപ ചോദിക്കുന്ന രംഗവും, അച്ഛനും പ്രേമേന്തുവും തമ്മിലുള്ള ക്ലൈമാക്സിനോടടുത്തുള്ള സെന്റിമെൻസ് രംഗവും പേഴ്സണലി ഒട്ടും വർക്ക് ഔട്ട് ആയില്ല.ഇതുപോലെ ഒന്നുരണ്ട് കുത്തിക്കയറ്റിവെച്ച രംഗങ്ങളെ മാറ്റിവെച്ചാൽ അഖിൽ സത്യൻ ഈ സിനിമ നല്ല വൃത്തിക്ക് ചെയ്തു വെച്ചിട്ടുണ്ട്.. ഈ സിനിമ നിങ്ങളെ നിരാശപ്പെടുത്തില്ല. MY RATING : 3.5/5 ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.-YaduEZr NEXT - കളങ്കാവൽ