മഹായുതി സഖ്യത്തിനുള്ളിൽ സീറ്റ് വിഭജന ചർച്ചകൾ വഴിത്തിരിവിൽ; ബിജെപിക്ക് തലവേദനയായി ‘താക്കറെ കസിൻസി’ന്റെ ഐക്യം

Wait 5 sec.

മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹായുതി സഖ്യത്തിനുള്ളിലെ സീറ്റ് വിഭജന ചർച്ചകൾ വഴിത്തിരിവിൽ. 207 സീറ്റുകളിൽ ധാരണയായിട്ടുണ്ടെങ്കിലും ഏകദേശം 20 സീറ്റുകളുടെ കാര്യത്തിൽ തീരുമാനമാകാത്തത് മുംബൈയിലെ സഖ്യ രാഷ്ട്രീയത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. താക്കറെ കസിൻസുകൾ ഒന്നിച്ചത് ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ വിലപേശൽ നീക്കങ്ങൾക്ക് തുണയായതായാണ് വിലയിരുത്തൽ.താക്കറെ കസിൻസ് ഒന്നിച്ചതിന് ശേഷം മഹാരാഷ്ട്രയിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പുകളുടെ രാഷ്ട്രീയ സമവാക്യങ്ങളിൽ ഗണ്യമായി മാറ്റമാണ് പ്രകടമായിരിക്കുന്നത്. ഇതോടെ ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ വിലപേശൽ നീക്കങ്ങളിൽ ബിജെപിയുടെ സമീപനം മൃദുവായി. മുംബൈ ബിജെപി അധ്യക്ഷൻ അമിത് സതം പറയുന്നതനുസരിച്ച്, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഏക്‌നാഥ് ഷിൻഡെയും തമ്മിലുള്ള ചർച്ചയിൽ 207 സീറ്റുകളിൽ ധാരണയിലെത്തി. ഇതിൽ 128 സീറ്റുകൾ ബിജെപിക്കും 79 സീറ്റുകൾ ഷിൻഡെ നയിക്കുന്ന ശിവസേനയ്ക്കുമാണ്.ALSO READ: പൂനെ പിംപ്രി-ചിഞ്ച്‌വാഡ് തെരഞ്ഞെടുപ്പ്: ബിജെപി – എൻസിപി നേർക്കുനേർ, ഇവിഎം ആരോപണങ്ങൾ ചൂടുപിടിക്കുന്നുഎന്നാൽ ശേഷിക്കുന്ന 20 സീറ്റുകളിൽ ഇനിയും സമവായം ഉണ്ടാകാനുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ മാരത്തൺ ചർച്ചകൾ തുടരുകയാണ്. അതേസമയം, താക്കറെ സഹോദരന്മാരുടെ ഐക്യം മറാഠി വോട്ടുകൾ ഏകീകരിക്കുമെന്ന ആശങ്ക ബിജെപിയെ അലട്ടുന്നുണ്ട്. സർവേ കണക്കുകൾ പ്രകാരം ഈ സഖ്യം 60 മുതൽ 80 വരെ സീറ്റുകളിൽ ബിജെപിക്ക് ശക്തമായ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.The post മഹായുതി സഖ്യത്തിനുള്ളിൽ സീറ്റ് വിഭജന ചർച്ചകൾ വഴിത്തിരിവിൽ; ബിജെപിക്ക് തലവേദനയായി ‘താക്കറെ കസിൻസി’ന്റെ ഐക്യം appeared first on Kairali News | Kairali News Live.