ദിഗ് വിജയ് സിങ്ങിൻ്റെ ആർഎസ്എസ് പ്രശംസ; പ്രതിസന്ധിയിലായി കോൺഗ്രസ് നേതൃത്വം

Wait 5 sec.

മുതി‌ർന്ന നേതാവ് ദിഗ് വിജയ് സിങ്ങിൻ്റെ ആർഎസ്എസ്, നരേന്ദ്ര മോദി പ്രശംസയിൽ കുഴങ്ങി കോൺഗ്രസ് നേതൃത്വം. ദിഗ് വിജയ് സിങ്ങിനെ തള്ളി പവൻഖേര ഉൾപ്പെടെ രംഗത്തെത്തിയപ്പോൾ പിന്തുണക്കുകയാണ് ശശി തരൂർ ചെയ്തത്. കോൺഗ്രസിൽ സംഘടന ദൗർബല്യമെന്നും ആർഎസ്എസിനെ കണ്ട് പഠിക്കണമെന്നുമാണ് ദിഗ് വിജയ് സിങ് പറഞ്ഞത്.ആർഎസ്എസിനെയും മോദിയെയും പുകഴ്ത്തിയതിൽ മുതിർന്ന കോൺഗ്രസ് നേതാവിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. എന്നാൽ ദിഗ് വിജയ് സി​ങ്ങിനെ അനുകൂലിച്ച ശശി തരൂർ അദ്ദേഹം പറയുന്നത് പോലെ കോൺഗ്രസിൻ്റെ സംഘടനാ ശക്തിപ്പെടുത്തണമെന്നതിൽ ഒരു തർക്കവും ഇല്ലെന്ന് പ്രതികരിച്ചു. തു‌ടർച്ചയായി ബിജെപിക്കും മോദിക്കും കേന്ദ്രഭരണത്തിനും സ്തുതി പാടുന്ന ശശി തരൂർ ദിഗ് വിജയ് സിങ്ങിനെ അനുകൂലിച്ച് നിലപാടെടുത്തതിൽ അത്ഭുതപ്പെടാനില്ല.ALSO READ: മഹായുതി സഖ്യത്തിനുള്ളിൽ സീറ്റ് വിഭജന ചർച്ചകൾ വഴിത്തിരിവിൽ; ബിജെപിക്ക് തലവേദനയായി ‘താക്കറെ കസിൻസി’ന്റെ ഐക്യംഅതേമസമയം ആർഎസ്എസ് ദേശീയ പതാകയെയും വന്ദേ മാതരത്തെയും അശോക ചക്രത്തെയും അവഗണിച്ചവരാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. കോൺഗ്രസിൻ്റെ 140-ാം സ്ഥാപക ദിന പ്രസംഗത്തിലാണ് ഖാർഗെയുടെ പരാമർശം. കോൺഗ്രസിന് ആർഎസ്എസിൽ നിന്ന് ഒന്നും പഠിക്കാനില്ലെന്നും, ഗോഡ്സെയുടെ പേരിലുള്ള സംഘടന ഗാന്ധിജിയുടെ സംഘടനയെ എന്തു പഠിപ്പിക്കാനെന്നാണ് കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ ചോദ്യം. ഓരോരുത്തർക്കും അവരുടെ അഭിപ്രായങ്ങൾ ഉണ്ടെന്നും സംഘടനയെ ശക്തിപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് സച്ചിൻ പൈലറ്റിൻ്റെ പ്രതികരണം. എന്തായാലും ദിഗ് വിജയ് സിങ്ങിൻ്റെ ആർഎസ്എസ് പ്രശംസ കോൺഗ്രസ് നേതൃത്വത്തിന് തലവേദന ആയിട്ടുണ്ട്.The post ദിഗ് വിജയ് സിങ്ങിൻ്റെ ആർഎസ്എസ് പ്രശംസ; പ്രതിസന്ധിയിലായി കോൺഗ്രസ് നേതൃത്വം appeared first on Kairali News | Kairali News Live.