യുഡിഎഫിനെ പിന്തുണച്ചത് സമ്മതിച്ച് എസ്ഡിപിഐ. പാങ്ങോട് യു ഡി എഫിനെ പിന്തുണച്ചത് ഭരണഅസ്ഥിരത ഇല്ലാതിരിക്കാനെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സി പി എ ലത്തീഫ് പറഞ്ഞു. പാങ്ങോട് കോൺഗ്രസിൻ്റെ രണ്ട് മണ്ഡലം പ്രസിഡൻ്റുമാര്‍ ഡി സി സി മെമ്പർ അടക്കമുള്ളവകരുമായി ചർച്ച നടത്തിയിരുന്നു.സുതാര്യമായ രാഷ്ട്രീയധാരണ ഉണ്ടാക്കി. പ്രാദേശിക ധാരണയുണ്ടാക്കി. ഭരിക്കാൻ കഴിയാത്തിടത്ത് യു ഡി എഫ് സഹായം ആവശ്യപ്പെട്ടുവെന്ന് ലത്തീഫ് പറഞ്ഞു. ചൊവ്വന്നൂരിലും പിന്തുണച്ചു. വെറുതെ പതിച്ചുകൊടുത്തതല്ലെന്നും തീരുമാനത്തിൻ്റെ ഭാഗമായാണ് പിന്തുണച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ALSO READ: ‘വയനാട്ടിലെ വീടുകൾക്ക് തറക്കല്ലിട്ട ടി സിദ്ദിഖ് എന്ന രാഷ്ട്രീയ അത്ഭുതത്തിന് അഭിവാദ്യങ്ങൾ’: പരിഹസിച്ച് സഞ്ജീവ് പിഎസ്അതേസമയം, മറ്റത്തൂരിൽ രാജിവെച്ച കോൺഗ്രസ് പഞ്ചായത്തംഗങ്ങൾക്കെതിരെ കർശന നടപടി. പത്ത് പേരെയും അയോഗ്യരാക്കാൻ നേതൃത്വം തീരുമാനിച്ചു. ഡി സി സി തെരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയെയുംസമീപിക്കുമെന്ന് അറിയിച്ചു. കൂറ് മാറിയ എല്ലാം അംഗങ്ങളെയും പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. പ്രസിഡൻ്റ് തെരെഞ്ഞെടുപ്പിൽ ബിജെപി കോൺഗ്രസിന് വോട്ട് ചെയ്തത് സിപിഐമ്മിനോടുള്ള വിരോധം മൂലമെന്ന വിചിത്ര ന്യായീകരണവുമായിരാജിവെച്ച അംഗങ്ങളും രംഗത്തെത്തി.The post യുഡിഎഫിനെ പിന്തുണച്ചത് സമ്മതിച്ച് എസ്ഡിപിഐ: ‘പാങ്ങോട് മണ്ഡലം പ്രസിഡൻ്റുമായി ചര്ച്ച നടത്തി, സുതാര്യമായ രാഷ്ട്രീയ ധാരണയുണ്ടാക്കി’; സി പി എ ലത്തീഫ് appeared first on Kairali News | Kairali News Live.