കുട്ടനാട്ടിലേക്ക് പറന്നും എത്താം: ഹെലികോപ്റ്ററിൽ ആലപ്പുഴയിലെത്തി തമിഴ്നാട്ടില്‍ നിന്നുള്ള സംഘം

Wait 5 sec.

ആലപ്പുഴയിലെയും കുട്ടനാട്ടിലെയും കാഴ്ചകൾ കാണാനും കായൽ സവാരി നടത്താനും ഇനി ആകാശമാർഗവും വിനോദ സഞ്ചാരികൾക്ക് കുട്ടനാട്ടിലെത്താം. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം ഹെലികോപ്റ്ററിൽ തമിഴ്നാട്ടിൽ നിന്നുള്ള സംഘം ആലപ്പുഴയിലെത്തി. ആലപ്പുഴ പുന്നമടയിലെ റമദാൻ ഹോട്ടലിന്റെ ഹെലിപാഡിലാണ് സംഘം എത്തിയത്.ടൂറിസം പ്രമോഷന്റെ ഭാഗമായി ഒട്ടനവധി കാര്യങ്ങളാണ് സംസ്ഥാന ടൂറിസം വകുപ്പ് നൽകി വരുന്നത്. ഇതിന്റെ ഭാഗമായി കാരവാൻ ടൂറിസവും ഹെലികോപ്റ്റർ ടൂറിസവും ഒക്കെ തന്നെ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായിട്ട് കൂടിയാണ് ആലപ്പുഴയിലേക്ക് ഹെലികോപ്റ്ററിൽ ആളുകളെത്തുന്നത്. കായൽ ടൂറിസവും ഒപ്പം ഡെസ്റ്റിനേഷൻ ടൂറിസവും വളർത്തുന്നതിന്റെ ഭാഗമായിട്ടാണ് ഹോട്ടലുകളും മറ്റും ടൂറിസം മേഖലയിൽ ഇതിനായി സൗകര്യമൊരുക്കിയിരിക്കുന്നത്.ALSO READ: യുഡിഎഫിനെ പിന്തുണച്ചത് സമ്മതിച്ച് എസ്ഡിപിഐ: ‘പാങ്ങോട് മണ്ഡലം പ്രസിഡൻ്റുമായി ചര്‍ച്ച നടത്തി, സുതാര്യമായ രാഷ്ട്രീയ ധാരണയുണ്ടാക്കി’; സി പി എ ലത്തീഫ്പുതുവർഷവും ക്രിസ്തുമസും ഒക്കെ ആഘോഷിക്കുന്നതിന്റെ ഭാഗമായി വിദേശികൾഅടക്കം ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ആലപ്പുഴയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഹൗസ് ബോട്ടുകളും ഹോട്ടലുകളും പൂർണമായിട്ടും നിറഞ്ഞുകഴിഞ്ഞു. കുട്ടനാട്ടിലൂടെയുള്ള കാൽ സവാരിയും അതിനുശേഷം കടൽത്തീരങ്ങളിലെ ആഘോഷങ്ങളുമാണ് പ്രധാനമായും വിനോദസഞ്ചാരികളെ ആലപ്പുഴയിലേക്ക് ആകർഷിക്കുന്നത്.ഒപ്പം ഇന്ത്യയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലെ മലിനീകരണവും അപകടങ്ങളും ഒക്കെ പതിവായ സാഹചര്യത്തിൽ സ്വതന്ത്രമായി എത്താൻ കഴിയുന്ന ഒരു ടൂറിസം മേഖലയായി കേരളം മാറി. ഇതിന്റെ ഭാഗമായിട്ട് കൂടിയാണ് കൂടുതൽ വിനോദ സഞ്ചാരികളെ ആലപ്പുഴയിലേക്ക് എത്തിക്കുന്നതിന് ഹെലികോപ്റ്റർ ടൂറിസവും ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.The post കുട്ടനാട്ടിലേക്ക് പറന്നും എത്താം: ഹെലികോപ്റ്ററിൽ ആലപ്പുഴയിലെത്തി തമിഴ്നാട്ടില്‍ നിന്നുള്ള സംഘം appeared first on Kairali News | Kairali News Live.