ഇന്ത്യക്കാരുടെ മാറുന്ന ഭക്ഷണരുചികളെയും താല്പര്യങ്ങളെയും അടയാളപ്പെടുത്തി സ്വിഗ്ഗിയുടെ 2025-ലെ വാർഷിക റിപ്പോർട്ട് പുറത്തിറങ്ങി. ‘ഹൗ ഇന്ത്യ സ്വിഗ്ഗിഡ്’ എന്ന പേരിൽ പുറത്തിറക്കിയ പട്ടികയിൽ രാജ്യത്തെ ഭക്ഷണപ്രേമികളുടെ പ്രിയ വിഭവമായി പത്താം വർഷവും ബിരിയാണി തന്നെയാണ് തുടരുന്നത് .കഴിഞ്ഞ ഒരു വർഷത്തിനിടെ 9.3 കോടി ബിരിയാണികളാണ് ഇന്ത്യക്കാർ സ്വിഗ്ഗി വഴി ഓർഡർ ചെയ്തത്. അതായത്, രാജ്യത്ത് ഓരോ സെക്കൻഡിലും ശരാശരി 3.25 ബിരിയാണികൾ വീതം ഓർഡർ ചെയ്യപ്പെടുന്നുണ്ട് . ഇതിൽ 5.8 കോടി ഓർഡറുകൾ ചിക്കൻ ബിരിയാണിയ്ക്കായുള്ളതാണ്. ബിരിയാണിക്ക് പിന്നാലെ 4.4 കോടി ഓർഡറുകളുമായി ബർഗറും 4 കോടി ഓർഡറുകളുമായി പിസ്സയും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. പ്രഭാതഭക്ഷണത്തിന്റെ കാര്യത്തിൽ ഇഡ്ഡലിക്കും ദോശയ്ക്കുമാണ് ആരാധകർ കൂടുതൽ. വെജിറ്റേറിയൻ വിഭവങ്ങളിൽ മസാല ദോശയ്ക്കാണ് (2.6 കോടി) കൂടുതൽ ആരാധകർ.ALSO READ : ക്രിസ്മസ് മധുരം ആരോഗ്യകരമാക്കാം: കേക്ക് കഴിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണേസ്വിഗ്ഗി റിപ്പോർട്ടിലെ ഏറ്റവും കൗതുകകരമായ വിവരം കൊച്ചിയിൽ നിന്നുള്ളതാണ്. കൊച്ചിയിലെ ഒരു ഉപഭോക്താവ് കഴിഞ്ഞ ഒരു വർഷത്തിനിടെ 368 തവണയാണ് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി കറിവേപ്പില മാത്രം ഓർഡർ ചെയ്തത്. അതിവേഗ ഡെലിവറി സേവനമായ ‘സ്വിഗ്ഗി ബോൾട്ട്’ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന നഗരങ്ങളുടെ പട്ടികയിലും കൊച്ചി മുൻനിരയിലുണ്ട്. മുംബൈയിലെ ഒരു ഉപഭോക്താവ് വർഷത്തിൽ 3,196 ഓർഡറുകൾ നൽകി (ദിവസം ശരാശരി 9 ഓർഡർ) റെക്കോർഡിട്ടപ്പോൾ, ഹൈദരാബാദിലെ ഒരാൾ മധുരപലഹാരങ്ങൾക്കായി മാത്രം ഒരു ലക്ഷത്തിലേറെ രൂപയാണ് ഈ വർഷം ചിലവാക്കിയത്.ALSO READ : നോർമൽ പച്ചടി മടുത്തോ? ഈ മിക്സഡ് ഫ്രൂട്ട്സ് പച്ചടി ഉണ്ടാക്കി നോക്കൂ…വൈകുന്നേരങ്ങളിൽ സമൂസയും (34 ലക്ഷം) ഇഞ്ചി ചായയുമാണ് (29 ലക്ഷം) താരം. വിദേശ രുചികളിൽ ജാപ്പനീസ് ‘മാച്ച’ (Matcha) തിരയുന്നവരുടെ എണ്ണം വർദ്ധിച്ചപ്പോൾ, പ്രാദേശിക രുചികളിൽ മലബാറി, പഹാരി വിഭവങ്ങളുടെ ഓർഡറുകളിൽ വൻ വർദ്ധനവുണ്ടായി. സ്വിഗ്ഗി ഡെലിവറി പങ്കാളികൾ കഴിഞ്ഞ ഒരു വർഷം കൊണ്ട് സഞ്ചരിച്ചത് 124 കോടി കിലോമീറ്ററാണ്; അതായത് കാശ്മീർ മുതൽ കന്യാകുമാരി വരെ 3.4 ലക്ഷം തവണ യാത്ര ചെയ്യുന്നതിന് തുല്യം!The post ഓരോ സെക്കൻഡിലും 3 ബിരിയാണി! ഇന്ത്യക്കാരുടെ ഇഷ്ടവിഭവങ്ങളുടെ പട്ടിക പുറത്തുവിട്ട് സ്വിഗ്ഗി appeared first on Kairali News | Kairali News Live.