ശാരീരിക വെല്ലുവിളികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന് രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് മാനവേന്ദ്ര സിംഗ് എന്ന 24 കാരൻ. ചലനശേഷിയെ ബാധിക്കുന്ന ‘സെറിബ്രൽ പാൾസി’ എന്ന ഗുരുതര അവസ്ഥയെ അതിജീവിച്ച് യുപിഎസ്‌സി എഞ്ചിനീയറിംഗ് സർവീസ് പരീക്ഷയിൽ (ESE 2025) 112-ാം റാങ്ക് നേടിയാണ് ഈ ഐഐടി വിദ്യാർത്ഥി ചരിത്രം കുറിച്ചത്.ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹർ സ്വദേശിയായ മാനവേന്ദ്രയ്ക്ക് ജനിച്ച് കഴിഞ്ഞ് ആറാം മാസത്തിലാണ് സെറിബ്രൽ പാൾസി സ്ഥിരീകരിക്കുന്നത്. ശരീരത്തിന്റെ വലതുഭാഗത്തെ പേശികൾക്ക് ബലക്കുറവും ചലനവൈകല്യവും നേരിട്ടതോടെ ദൈനംദിന കാര്യങ്ങൾ പോലും പ്രയാസകരമായി. മകന്റെ തളർച്ചയിൽ തളരാതെ അമ്മ രേണു സിംഗ് അവന് തണലായി നിന്നു. വലതു കൈയ്ക്ക് പകരം ഇടതുകൈ കൊണ്ട് എഴുതാനും മറ്റ് ജോലികൾ ചെയ്യാനും മാനവേന്ദ്രയെ പരിശീലിപ്പിച്ചത് അമ്മയാണ്ALSO READ : ജോലി ചെയ്യാത്ത കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടാൽ എങ്ങനെയിരിക്കും; സോഷ്യൽ മീഡിയയിൽ വൈറലായി ഇമെയിൽശാരീരിക അവശതകൾക്ക് ഒരിക്കൽ പോലും മാനവേന്ദ്ര പഠനത്തിൽ നിന്നും പിന്നോട്ട് വലിക്കാൻ സാധിച്ചിരുന്നില്ല. പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ടോപ്പ് 10 റാങ്കുകാരനായിരുന്നു മാനവേന്ദ്ര. ആദ്യ ശ്രമത്തിൽ തന്നെ ജെഇഇ (JEE) പരീക്ഷയിൽ 63-ാം റാങ്ക് നേടി ഐഐടി പാട്‌നയിൽ പ്രവേശനം നേടി. 2024-ൽ ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും പൂർത്തിയാക്കി.ഏറ്റവും പ്രയാസമേറിയ യുപിഎസ്‌സി പരീക്ഷകളിലൊന്നായ എഞ്ചിനീയറിംഗ് സർവീസ് പരീക്ഷയിൽ ആദ്യ ശ്രമത്തിലാണ് മാനവേന്ദ്ര വിജയം സ്വന്തമാക്കിയത് . The post ആദ്യ ശ്രമത്തിൽ 112-ാം റാങ്ക്! സെറിബ്രൽ പാൾസിയെ നിശ്ചയദാർഢ്യം കൊണ്ട് കീഴടക്കി മാനവേന്ദ്ര സിംഗ് appeared first on Kairali News | Kairali News Live.