ഉന്നാവോ പീഡനക്കേസ്: പ്രതിഷേധത്തിനിടെഅതിജീവിതയ്ക്കും മാതാവിനും ദേഹാസ്വാസ്ഥ്യം

Wait 5 sec.

ഉന്നവോ പീഡന കേസിൽ മുൻ ബിജെപി നേതാവ് കുൽദീപ് സെൻഗറിൻ്റെ ശിക്ഷ മരവിപ്പിച്ചതിൽ തലസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെ അതിജീവിതയ്ക്കും മാതാവിനും ദേഹാസ്വാസ്ഥ്യം. പിന്നാലെ അതിജീവിതയും മാതാവും ജന്തർ മന്ദറിൽ നിന്നും മടങ്ങി. ഇന്നത്തെ സമരം അവര്‍ അവസാനിപ്പിച്ചു. സെൻഗാറിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടു.തങ്ങളുടെ ജീവന് ഭീഷണിയുണ്ട്. കേസില്‍ സുപ്രീം കോടതിയില്‍ നിന്നുള്ള വിധി നാളെ വരാനിരിക്കെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നാളെ സുപ്രീംകോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നതായി അതിജീവിത പറഞ്ഞു. ഹൈക്കോടതിക്ക് എതിരെയല്ല താൻ ആരോപണം ഉന്നയിക്കുന്നത്. വിധി പറഞ്ഞ ജഡ്ജിമാർക്ക് എതിരെയാണ്. അന്വേഷണ ഉദ്യോഗസ്ഥരും ഒത്തുകളിച്ചു. സുപ്രീംകോടതിയിൽ നിന്നും നീതി ലഭിക്കുമെന്ന് വിശ്വാസമുണ്ടെന്ന് അതിജീവിത പറഞ്ഞു.ALSO READ: AI വിപ്ലവത്തിന്റെ അനിവാര്യതയും അവസരവും 2020-ൽ തന്നെ അദാനി ​ഗ്രൂപ്പ് അത് തിരിച്ചറിഞ്ഞു: ​ഗൗതം അദാനിഅതേസമയം, ജന്തർമന്ദറിൽ എസ്ഐഫ്ഐ അടക്കമുള്ള സംഘടനകൾ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളുമായി നിരവധിപേരാണ് പ്രതിഷേധത്തിൽ അണിനിരന്നത്.ALSO READ: മഹായുതി സഖ്യത്തിനുള്ളിൽ സീറ്റ് വിഭജന ചർച്ചകൾ വഴിത്തിരിവിൽ; ബിജെപിക്ക് തലവേദനയായി ‘താക്കറെ കസിൻസി’ന്റെ ഐക്യംThe post ഉന്നാവോ പീഡനക്കേസ്: പ്രതിഷേധത്തിനിടെ അതിജീവിതയ്ക്കും മാതാവിനും ദേഹാസ്വാസ്ഥ്യം appeared first on Kairali News | Kairali News Live.