കവരത്തി | സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ലക്ഷദ്വീപ് ത്രിദിന സമ്മേളനത്തിന് തുടക്കമായി. എസ് ജെ എം ലക്ഷദ്വീപ് ജില്ലാ പ്രസിഡന്റ് ശൈഖ് കോയ ബാഖവി പതാക ഉയർത്തി. എസ് ജെ എം ട്രഷറർ വി പി എം ഫൈസി വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു.സെഷൻ ഒന്നിൽ സമസ്തയുടെ ആദർശം കെ പി എച്ച് തങ്ങൾ അവതരിപ്പിച്ചു. സമസ്ത സാധ്യമാക്കിയ വിദ്യാഭ്യാസ വിപ്ലവം ബഷീർ മുസ്്ലിയാരും എസ് ജെ എം പദ്ധതികൾ വി വി അബൂബക്കർ സഖാഫിയും അവതരിപ്പിച്ചു.സുലൈമാൻ സഖാഫി കുഞ്ഞുകുളം, ശൈഖ് കോയ ബാഖവി, ടി എം ഹംസത്ത് മുസ്്ലിയാർ, മുഹമ്മദ് സഖാഫി കവരത്തി, നിസാമുദ്ദീൻ സഖാഫി പ്രസംഗിച്ചു.ഇന്നും നാളെയും വിവിധ സെഷനുകളിൽ പഠന ക്ലാസ്സും ചർച്ചയും നടക്കും.