സൗദി അറേബ്യയിൽ താമസ-തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ചതിന് പിടിയിലായ 1,678 സ്ത്രീകൾ ഉൾപ്പെടെ 28,937 വിദേശികൾക്കെതിരെ നാടുകടത്തൽ നടപടികൾ ആരംഭിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇത്രയധികം പേർ പിടിയിലായത്. 13,241 പേരെ നടപടിക്രമങ്ങൾ പൂർത്തിയാക്കി സൗദിയിൽ നിന്നും നാടുകടത്തിക്കഴിഞ്ഞു.നിലവിൽ നടപടികൾ നേരിടുന്നവരിൽ 27,259 പുരുഷന്മാരും 1,678 സ്ത്രീകളുമാണുള്ളതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.മതിയായ യാത്രാരേഖകൾ ഇല്ലാത്ത 20,378 പേരെ ഔദ്യോഗിക രേഖകൾ ലഭ്യമാക്കുന്നതിനായി അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് റഫർ ചെയ്തിട്ടുണ്ട്.4,465 പേർ തങ്ങളുടെ യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായുള്ള അവസാന ഘട്ട നടപടികളിലാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 18,877 നിയമലംഘകരാണ് പുതുതായി പിടിയിലായത്.ഇതിൽ ഇഖാമ നിയമം ലംഘിച്ചവരും (11,991), അതിർത്തി കടക്കാൻ ശ്രമിച്ചവരും (3,808), തൊഴിൽ നിയമം ലംഘിച്ചവരും (3,078) ഉൾപ്പെടുന്നു.The post സൗദിയിൽ 1,678 സ്ത്രീകളടക്കം 29,000 വിദേശികൾക്കെതിരെ നാടുകടത്തൽ നടപടി appeared first on Arabian Malayali.