‘തനിക്കെതിരെ വന്ന കല്ലേറുകൾകൂടുതൽ പ്രാപ്തനാക്കും,ഭാഷ മനസിലാക്കാൻ അവർക്ക് പ്രയാസമുണ്ടായിരുന്നില്ല’; വിമർശനങ്ങൾക്ക് മറുപടിയുമായി എഎ റഹീം എംപി

Wait 5 sec.

കഴിഞ്ഞ ദിസവം കർണാടക സർക്കാരിൻ്റെ ബുൾഡോസർ രാജിന് ഇരയായവരെ സന്ദർശിച്ച എഎ റഹീം എംപിക്കെതിരെ ഭാഷയുടെ പേരിൽ വിമർശനങ്ങൾ ഉയർന്ന വന്നിരുന്നു. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ട്രോളുകളും ഉണ്ടായിരുന്നു. എന്നാൽ ഇതിനുള്ള മറുപടിയുമായി രം​ഗത്ത് വന്നിരിക്കുകയാണ് എഎ റഹിം എംപി. താൻ ഭാഷ പരിമിതകളുള്ള ആളാണ് എന്നും തനിക്കെതിരെ വന്ന കല്ലേറുകൾ തന്നെ കൂടുതൽ പ്രാപ്തനാക്കുമെന്നുമാണ് എഎ റഹീം പ്രതികരിച്ചത്. എന്നാൽ അവരുടെ ഭാഷ തനിക്കും തൻ്റെ ഭാഷ അവർക്കും മനസിലായിട്ടുണ്ടെന്നും എഎ റ​ഹിം എംപി പറഞ്ഞു.ഭാഷ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നത് മനസ്സിലാക്കുന്നു. ട്രോളുകളോട് ഒരു വിരോധവുമില്ല ഞാൻ അത് മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാഷ അല്ലല്ലോ കാര്യങ്ങൾ ചെയ്യുന്നതെന്നും അതാണ് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒഴിപ്പിച്ചത് വളരെയധികം മൂല്യമുള്ള ഭൂമിയാണ്. എയർപോർട്ടിൽ നിന്ന് അരമണിക്കൂർ മാത്രം ദൂരം ഉള്ള സ്ഥലമാണത്.Also read; കർണാടക ബുൾഡോസർരാജ്: സിദ്ധരാമയ്യ യോഗി ആദിത്യനാഥിൻ്റെ പ്രതിരൂപമെന്ന് എഎ റഹീം എംപി, ഡിവൈഎഫ്ഐ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കുംഅവരുടെ അവസ്ഥയുടെ ഭാഷ മനസ്സിലാക്കാൻ എനിക്ക് പ്രയാസം ഉണ്ടായിരുന്നില്ല, തന്റെ ഭാഷ അവർക്കും മനസ്സിലാക്കാൻ പ്രയാസമുണ്ടായിട്ടില്ല.മണിപ്പൂരിലേക്ക് പോകാൻ പറയുമ്പോൾ കാശു മെച്ചപ്പെടുത്തി പോകാമെന്ന് കരുതിയിരിക്കുന്നത് ശരിയല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.The post ‘തനിക്കെതിരെ വന്ന കല്ലേറുകൾ കൂടുതൽ പ്രാപ്തനാക്കും,ഭാഷ മനസിലാക്കാൻ അവർക്ക് പ്രയാസമുണ്ടായിരുന്നില്ല’; വിമർശനങ്ങൾക്ക് മറുപടിയുമായി എഎ റഹീം എംപി appeared first on Kairali News | Kairali News Live.