യുഎസ് ഡോളറിന്റെ മൂല്യത്തകര്‍ച്ചയാണ് ആഗോളതലത്തില്‍ സ്വര്‍ണവില കുത്തനെ കൂടാന്‍ ഇടയാക്കിയത്. ഒപ്പം യുഎസ് ചൈന വ്യാപാരയുദ്ധം അനുദിനം കടുക്കുന്നതിന്റെ സ്വാധീനവും വില കൂടുന്നതിന് മറ്റൊരു കാരണമാണ്.ഇന്ന് സ്വർണ്ണ വില പവന് 1,03,920 രൂപയായി. ഒരു പവൻ സ്വര്‍ണത്തിന് ഇന്നലത്തെക്കാൾ 520 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്നലെ പവന് 1,04,440 ആയിരുന്നു. ഇന്ന് ഒരു ഗ്രാമിൻ്റെ വില 12990 രൂപയാണ്.Also read : ലക്ഷം വിടാതെ പൊന്നുവില; അറിയാം ഇന്നത്തെ സ്വർണ്ണവിലഡിസംബർ മാസത്തിലെ റെക്കോഡ് വില ഇന്നലെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 23-നാണ് റെക്കോഡുകൾ തകർത്തുകൊണ്ട് സ്വർണ്ണം ഒരു ലക്ഷം കടന്നത് 1,01,600-യിൽ എത്തിയത്. അതിന് ശേഷം സ്വർണ്ണ വിലയിൽ കുറവ് രേഖപ്പെടുത്തിയിട്ടില്ല. ഇന്നത്തെ വെള്ളി വില ഗ്രാമിന് 281 രൂപയും കിലോഗ്രാമിന് 2,81,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.The post സ്വർണ്ണ വിലയിൽ ആശ്വസിക്കാമോ? ഇന്ന് ഒരു പവൻ വാങ്ങാൻ എത്രനൽകണം appeared first on Kairali News | Kairali News Live.