സൗദി അറേബ്യയിലെ അഞ്ച് മേഖലകളിൽ വരും ദിവസങ്ങളിൽ ശക്തമായ ശൈത്യതരംഗം അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച മുതൽ ആരംഭിക്കുന്ന അതിശൈത്യം വ്യാഴാഴ്ച വരെ തുടരുമെന്നാണ് പ്രവചനം.അൽ-ജൗഫ് മേഖല, വടക്കൻ അതിർത്തി പ്രവിശ്യകൾ, ഹായിൽ, അൽ-ഖസീം, തലസ്ഥാനമായ റിയാദ് എന്നീ പ്രദേശങ്ങളിലാണ് ശൈത്യം കടുക്കുക.ഈ ദിവസങ്ങളിൽ കുറഞ്ഞ താപനില 3 ഡിഗ്രി സെൽഷ്യസ് മുതൽ മൈനസ് 1 ഡിഗ്രി സെൽഷ്യസ് (-1°C) വരെ താഴാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ചും രാത്രി വൈകിയും പുലർച്ചെ സമയങ്ങളിലും തണുപ്പ് അതിശക്തമായിരിക്കും.മരുഭൂ പ്രദേശങ്ങളിൽ താമസിക്കുന്നവരും രാത്രികാലങ്ങളിൽ ദീർഘദൂര യാത്ര നടത്തുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും, തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും മറ്റ് സംവിധാനങ്ങളും കരുതണമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.ശീതകാലത്തെ സ്വാഭാവികമായ കാലാവസ്ഥാ മാറ്റങ്ങളുടെ ഭാഗമാണിതെന്ന് വ്യക്തമാക്കിയ കേന്ദ്രം, ഔദ്യോഗിക അറിയിപ്പുകളും മുന്നറിയിപ്പുകളും കൃത്യമായി പാലിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു.The post സൗദിയിലെ ഈ അഞ്ച് മേഖലകളിൽ ശൈത്യതരംഗം; താപനില പൂജ്യത്തിനും താഴെയെത്തും, ജാഗ്രതാ നിർദ്ദേശം appeared first on Arabian Malayali.