ഉന്നാവോ പീഡനക്കേസിൽ സിബിഐയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിന്‍റെ ശിക്ഷ മരവിപ്പിച്ച ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെയാണ് സിബിഐ കോടതിയെ സമീപിച്ചത്. ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ അടിയന്തരവാദം കേൾക്കുന്നത്. ദില്ലി ഹൈക്കോടതി വിധി യുക്തിഹീനവും നിയമ വിരുദ്ധവുമാണെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു. അതേസമയം നീതി ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അതിജീവിതയുടെ പ്രതിഷേധം തുടരുകയാണ്. അന്വേഷണ ഉദ്യോഗസ്ഥർ കേസിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയും സിബിഐക്ക് മുന്നിലുണ്ട്.UPDATING…The post ഉന്നാവോ പീഡനക്കേസ്: സിബിഐയുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും appeared first on Kairali News | Kairali News Live.