പുതുവത്സരം; അബൂദബിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

Wait 5 sec.

അബൂദബി | പുതുവത്സരാഘോഷങ്ങള്‍ക്കായി അബൂദബി പോലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഷോപ്പിങ് മാളുകള്‍, പ്രധാന റോഡുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷാ വലയം തീര്‍ക്കുമെന്ന് സെന്‍ട്രല്‍ ഓപറേഷന്‍സ് സെക്ടര്‍ മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് ദാഹി അല്‍ ഹമീരി അറിയിച്ചു.ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് നടപടി. വാഹനമോടിക്കുന്നവര്‍ വേഗത പാലിക്കണം, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, മുന്നിലുള്ള വാഹനവുമായി അകലം പാലിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ പോലീസ് നല്‍കി. റോഡുകളില്‍ അഭ്യാസപ്രകടനങ്ങള്‍, അനാവശ്യമായി ഹോണ്‍ മുഴക്കല്‍, പാര്‍ട്ടി സ്പ്രേകളുടെ ഉപയോഗം എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.അടിയന്തര സഹായത്തിന് 999 എന്ന നമ്പറില്‍ ബന്ധപ്പെടാം. അത്യാധുനിക സംവിധാനങ്ങളുള്ള കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ 24 മണിക്കൂറും സജ്ജമായിരിക്കും. ശൈഖ് സായിദ് ഫെസ്റ്റിവലില്‍ 6,500 ഡ്രോണുകള്‍ അണിനിരക്കുന്ന മെഗാ ഷോ ഉള്‍പ്പെടെയുള്ള പരിപാടികളാണ് അബൂദബിയില്‍ ഒരുങ്ങുന്നത്.