പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ദീപിക ദിനപത്രം. ക്രൈസ്തവർക്കെതിരായ ആക്രമണത്തെ തുടർന്നാണ് പ്രധാനമന്ത്രിയെ ദീപിക ദിനപത്രത്തിൽ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. മതസ്വാതന്ത്ര്യത്തിന് എതിരായ ആക്രമണം എന്നാണ് വിമർശനം. ആക്രമണം നടക്കുമ്പോഴും പ്രധാന മന്ത്രി യാതൊരു തരത്തിലും പ്രതികരിക്കുകയോ അഭിപ്രായം പറയുകയോ ചെയ്തിരുന്നില്ല. പ്രധാന മന്ത്രിയുടെ ഈ മൗനത്തിനെതിരേയും വിമർശനമുണ്ട്.ആക്രമണം നടക്കുമ്പോഴും പ്രധാനമന്ത്രി മൗനം പാലിക്കുന്നു. ഇത് കുറ്റകരമായ ഭരണകൂട നിശബ്ദതയാണെന്ന് ലേഖനത്തിൽ പറയുന്നു.മോദിയുടെ മൗനം പുതുമയുള്ളതല്ലെന്നും വിമർശനം. ആക്രമങ്ങൾക്കെതിരായി ബിജെപി സർക്കാരിന് നിവേദനം നൽകുകയല്ല വേണ്ടതെന്നും ആക്രമണത്തിനെതിരെ കോടതിയെ സമീപിക്കണം എന്നുമാണ് പറയുന്നത്.Also read; ക്രിസ്തുമസ് ആഘോഷങ്ങൾക്കെതിരായ ആക്രമണം: പ്രതിഷേധ സംഗമം സംഘടിപ്പിച്ച് മാർത്തോമ്മാ യുവജന സഖ്യംകഴിഞ്ഞ കുറച്ച് നാളുകളായി ക്രൈസ്തവർക്കെതിരെ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങൾക്കെതിരെയായിരുന്നു വിമർശനം. രാജ്യത്ത് വിവധയിടങ്ങളിൽ വലിയ തരത്തിലുള്ള ആക്രമണങ്ങൾ നടന്നിരുന്നു. ക്രിസ്മസുമായി ബന്ധപ്പെട്ട് ജനങ്ങളെ ആക്രമിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. ക്രിസ്മസ് വിലക്കിയും പരിപാടികൾ നടത്താൻ അനുവദിക്കാതേയുമൊക്കെ അതിക്രമം നടന്നിരുന്നു. കരോൾ സംഘങ്ങൾക്ക് നേരേയും പലയിടങ്ങളിലും ആക്രമണമുണ്ടായിരുന്നു.The post ക്രൈസ്തവർക്കെതിരായ ആക്രമണത്തിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ദീപിക ദിനപ്പത്രം appeared first on Kairali News | Kairali News Live.