എഐ യു​ഗത്തിലേക്ക് ഇന്ത്യ; യുവതലമുറ നേതൃത്വം ഏറ്റെടുക്കണമെന്ന് ഗൗതം അദാനി

Wait 5 sec.

നിർമ്മിത ബുദ്ധി യുഗത്തിലേക്ക് ഇന്ത്യയും ചുവടുവയ്ക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ യുവതലമുറ നേതൃത്വം ഏറ്റെടുക്കണമെന്ന് ആഹ്വാനം ചെയ്ത് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. മഹാരാഷ്ട്രയിലെ ബാരാമതിയിൽ ശരദ് പവാർ സെന്റർ ഓഫ് എക്സലൻസ് ഇൻ എഐ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യ നിർണായകമായ ഒരു സാങ്കേതിക യുഗത്തിലേക്ക് കടക്കുകയാണെന്ന് ഗൗതം അദാനി പറഞ്ഞു. സാങ്കേതികവിദ്യയും പ്രതിഭയും ദേശീയ ദൗത്യവും ഒരുമിച്ച് മുന്നേറേണ്ട കാലമാണിതെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ യുഗത്തിൽ യുവാക്കൾ ഉപഭോക്താക്കളായി മാത്രം ചുരുങ്ങാതെ സൃഷ്ടാക്കളായും നേതാക്കളായും ഉയരണം എന്നും അദ്ദേഹം പറഞ്ഞു.എഐയെക്കുറിച്ചുള്ള ആശങ്കകൾ സ്വാഭാവികമാണെന്ന് പറഞ്ഞ അദ്ദേഹം വ്യവസായ വിപ്ലവങ്ങൾ മുതൽ ഇന്ത്യയുടെ ഡിജിറ്റൽ മുന്നേറ്റം വരെ എല്ലാ സാങ്കേതിക മാറ്റങ്ങളും മനുഷ്യ ശേഷി വർധിപ്പിച്ചതായി ഓർമ്മിപ്പിച്ചു. സാധാരണ ജനങ്ങളിലേക്കും എഐ വിജ്ഞാനവും ഉൽപാദനക്ഷമതയും എത്തിക്കുമെന്നും എല്ലാ പശ്ചാത്തലങ്ങളിലുമുള്ള യുവാക്കൾക്ക് വളർച്ചയിൽ പങ്കാളികളാകാൻ പുതിയ അവസരങ്ങൾ തുറക്കുമെന്നും അദാനി വ്യക്തമാക്കി.ALSO READ: വൃത്തിയുള്ള ശൗചാലയമറിയാമോ? ഒരു ‘ക്ലൂ’ തരട്ടെ; ഇനി ആപ്പിലൂടെ കണ്ടെത്താംഅതേസമയം, എഐയിലെ നേതൃത്വം പുറംരാജ്യങ്ങൾക്ക് വിട്ടുനൽകാനാകില്ലെന്ന മുന്നറിയിപ്പും നൽകി. വിദേശ സാങ്കേതിക സംവിധാനങ്ങളിലേക്കുള്ള അമിത ആശ്രയം രാജ്യത്തിന്റെ സാമ്പത്തികവും ദേശീയ സുരക്ഷയ്ക്കും ഭീഷണിയാകുമെന്നായിരുന്നു പരാമർശം. ദേശീയ താത്പര്യത്തിന് അനുസൃതമായ സ്വദേശ എഐ സംവിധാനങ്ങൾ ഇന്ത്യയുടെ ഭാവിക്ക് അനിവാര്യമാണെന്നും അദാനി കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിലെ ബാരാമതിയിൽ, വിദ്യാ പ്രതിഷ്ഠാൻ ട്രസ്റ്റിന്റെ കീഴിലാണ് ശരദ് പവാർ സെന്റർ ഓഫ് എക്സലൻസ് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപിച്ചത്.The post എഐ യു​ഗത്തിലേക്ക് ഇന്ത്യ; യുവതലമുറ നേതൃത്വം ഏറ്റെടുക്കണമെന്ന് ഗൗതം അദാനി appeared first on Kairali News | Kairali News Live.