കണ്ണൂരിൽ കലാമേളം; മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സംസ്ഥാനതല കലാമേളയ്ക്ക് തിരി തെളിഞ്ഞു

Wait 5 sec.

മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സംസ്ഥാനതല കലാമേളയ്ക്ക് കണ്ണൂരിൽ തിരി തെളിഞ്ഞു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സർ​ഗോത്സവം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കലോത്സവത്തിൻ്റെ ഭാഗമായി വിളംബര ഘോഷയാത്രയും നടന്നു.തനത് കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആയിരുന്നു വിളംബര ഘോഷയാത്ര. വിദ്യാ‌ർത്ഥികളുടെ വേറിട്ട മികവാർന്ന പ്രകടനങ്ങൾ കൈയടി നേടുകയാണ്. കലാമേളയിൽ അരങ്ങേറിയ പരമ്പരാഗത നൃത്തങ്ങൾ വലിയ ശ്രദ്ധ നേടി.ALSO READ: ​ഗെയിമും റീലുമല്ല അക്ഷരങ്ങളും ഇഷ്ടമാണ്; കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ‌കുട്ടികള്‍ക്കായി സ്റ്റുഡന്‍ഡ്സ് കോര്‍ണര്‍തുടി താളത്തിന്റെ അകമ്പടിയോടെ പരമ്പരാഗത നൃത്തച്ചുവടുകളുമായി സർഗോത്സവം കലാമേളയിൽ വിദ്യാർഥികൾ നിറഞ്ഞാടി. മംഗലം കളി, വട്ടക്കളി, കമ്പളനാട്ടി, കൂറാട്ട, മന്നാൻ കൂത്ത് തുടങ്ങി വ്യത്യസ്ത നൃത്ത രൂപങ്ങളാണ് അരങ്ങേറിയത്. വനവും വേട്ടയും ഉത്സവങ്ങളുടെ ആഹ്ലാദവും രോഗ ശാന്തിക്കായുള്ള പ്രാർത്ഥനയും വിദ്യാർഥികൾ പുനഃസൃഷ്ടിച്ചപ്പോൾ കാണികളും ആവേശത്തിലായി.Art festival in Kannur; State-level art festival of Model Residential School students kicks offThe post കണ്ണൂരിൽ കലാമേളം; മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സംസ്ഥാനതല കലാമേളയ്ക്ക് തിരി തെളിഞ്ഞു appeared first on Kairali News | Kairali News Live.