ന്യൂജഴ്സിയിൽ ആകാശത്ത് വച്ച് ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും മറ്റൊരു പൈലറ്റിന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച്ച രാവിലെ 11. 25-ഓടെയാണ് അപകടം റിപ്പോർട്ട് ചെയ്തത്. അപകടത്തെ തുടർന്ന് തീപിടിത്തവും ഉണ്ടായി. പൊലീസും രക്ഷാപ്രവർത്തകരും എത്തി തീ അണയ്ച്ചതായി ഹാമണ്ടൺ പൊലീസ് മേധാവി കെവിൻ ഫ്രിയൽ പറഞ്ഞു.ഹാമണ്ടൺ മുൻസിപ്പൽ വിമാനത്താവളത്തിന് മുകളിൽ വച്ച് എൻസ്ട്രോം എഫ്-28 എ എന്ന ഹെലികോപ്ടറും എൻസ്ട്രോം 280 സ് എന്ന ഹെലികോപ്ടറും തമ്മിലാണ് കൂട്ടിയിിച്ച് അപകടം സംഭവിച്ചത് എന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഇരു വിമാനങ്ങളിലും പൈലറ്റുമാർ മാത്രമെ ഉണ്ടായിരുന്നുള്ളു.Also read : ഉസ്മാൻ ഹാദിയുടെ കൊലപാതകി ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലദേശ് പൊലീസ്ഇരുപൈലറ്റുമാരും സ്ഥിരമായി ഒരുമിച്ച് പ്രഭാത ഭക്ഷണം കഴിക്കാൻ വരാറുണ്ടായിരുന്നു എന്ന് അപകടത്തിന്റെ ദൃസാക്ഷിയും റസ്റ്റോറന്റ് ഉടമയുമായ സാൽ സിലിപിനോ പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഹെലികോപ്ടർ അപകടത്തിന്റെ വീഡിയോയും പ്രചരിച്ചിരുന്നു. സംഭവം നടന്ന സ്ഥലത്ത് കനത്തപുകയും തീയും ഉയരുന്നതായി കാണാൻ കഴിയും. അപകടസമയത്ത് മേഘാവൃതമായ ആകാശമായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു..The post ന്യൂജഴ്സിയിൽ ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു, മറ്റൊരാൾക്ക് പരുക്കേറ്റു appeared first on Kairali News | Kairali News Live.