കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പുകൾക്ക് ശേഷം നടന്ന വിവിധ അധ്യക്ഷ ഉപാധ്യക്ഷ തെരഞ്ഞെടുപ്പുകളിൽ ബിജെപി കോൺഗ്രസ് ബന്ധം മറ നീക്കി പുറത്ത് വന്നിരുന്നു. വിവധയിടങ്ങളിൽ ബിജെപിയും യുഡിഎഫുമായി ചേർന്നാണ് അധികാരത്തിലെത്തിയത്. തൃശൂർ ജില്ലയിലെ മറ്റത്തൂരിന് പിന്നാലെ പാറളത്തും യുഡിഎഫ് വോട്ട് ബിജെപിക്ക് മറിച്ചു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന പുതിയ വിവരങ്ങൾ.പഞ്ചായത്തിൽ ബിജെപിയാണ് അധികാരത്തിലെത്തിയത്. ആദ്യമായാണ ബിജെപി ഇവിടെ അധികാരത്തിൽ എത്തുന്നത്. ഇതിന് സഹായം നൽകിയത് യുഡിഎഫും. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഒരു വോട്ട് അസാധുവാക്കിയാണ് അധികാരത്തിലെത്താൻ യുഡിഎഫ് ബിജെപിയെ സഹായിച്ചത്. ഇതിന് മുന്നെ തെരഞ്ഞെടുപ്പുകളുലും ഇവരുടെ സഖ്യമുണ്ടായിരുന്നു എന്നും ആക്ഷേപമുണ്ട്.Also read; 30 സീറ്റ് കിട്ടിയാലും ഭരണം പിടിക്കുമെന്ന് ബിജെപി പറയുന്നത് ‘നിറംമാറുന്ന’ കോണ്‍ഗ്രസിനെ കണ്ട്: രൂക്ഷവിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എംപിപ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഒരു യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ പഞ്ചായത്തിൽ ആദ്യമായി ബിജെപി അധികാരത്തിൽ എത്തി, അനിത പ്രസന്നൻ പഞ്ചായത്ത് പ്രസിഡൻ്റ് ആവുകയും ചെയ്തു. ഇത്തവണ യുഡിഎഫും ബിജെപിയും ആറ് സീറ്റുകൾ വീതവും എൽഡിഎഫ് അഞ്ച് സീറ്റും നേടിയിരുന്നു.യുഡിഎഫ് വോട്ട് അസാധുവാക്കിയതോടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് 5 വോട്ട് മാത്രമാണ് ലഭിച്ചത്.ഇതോടെ 6 വോട്ട് ലഭിച്ച ബിജെപി അംഗം പ്രസിഡൻ്റായി തെരെഞ്ഞെടുക്കപ്പെടുകയായിരുന്നു.The post ബിജെപി കോൺഗ്രസ് കൂട്ട്കെട്ടുകളുടെ കഥ കഴിയുന്നില്ല; പാറളത്തും യുഡിഎഫ് സഹായം ബിജെപി ക്ക് appeared first on Kairali News | Kairali News Live.