തിരുവല്ലയില്‍ വീട്ടമ്മയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Wait 5 sec.

തിരുവല്ലയിലെ ചാത്തങ്കരിയിൽ വീട്ടമ്മയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തങ്കരി ചെരിപ്പേരി മണപ്പുറത്ത് വീട്ടിൽ ഡേവിന്റെ ഭാര്യ കുഞ്ഞുമോൾ (70) ആണ് ഞായറാഴ്ച രാവിലെ 11 മണിയോടെ വീടിന് മുൻവശത്തെ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മീൻ പിടിക്കാനായി ഉപയോഗിച്ച വൈദ്യുത കണക്ഷനിൽ നിന്നുമാണ് കുഞ്ഞുമോൾക്ക് ഷോക്കേറ്റെന്നാണ് പ്രാഥമിക നിഗമനം. പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.ALSO READ: യുഡിഎഫിനെ പിന്തുണച്ചത് സമ്മതിച്ച് എസ്ഡിപിഐ: ‘പാങ്ങോട് മണ്ഡലം പ്രസിഡൻ്റുമായി ചര്‍ച്ച നടത്തി, സുതാര്യമായ രാഷ്ട്രീയ ധാരണയുണ്ടാക്കി’; സി പി എ ലത്തീഫ്അതേസമയം, ഭാരതപ്പുഴയിൽ മധ്യവയസ്കനെ ഒഴുക്കിൽപ്പെട്ട് കാണാതായി. റെയിൽവേ പാലത്തിനു സമീപമുള്ള എർളക്കടവിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയ മധ്യവയസ്കനെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ചെറുതുരുത്തി ഇരട്ടക്കുളം കല്ലെക്കുണ്ട് വീട്ടിൽ മണികണ്ഠനെ (51) ആണ് കാണാതായത്. ചെറുതുരുത്തി എസ് ഐ സതീഷ് കുമാറിന്റെയും ഷൊർണൂർ അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തിരച്ചിൽ പുരോഗമിക്കുകയാണ്. The post തിരുവല്ലയില്‍ വീട്ടമ്മയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Kairali News | Kairali News Live.