ക്രിസ്തുമസ് ആഘോഷങ്ങൾക്കെതിരായ ആക്രമണം: പ്രതിഷേധ സംഗമം സംഘടിപ്പിച്ച് മാർത്തോമ്മാ യുവജന സഖ്യം

Wait 5 sec.

ക്രിസ്തുമസ് ആഘോഷങ്ങൾക്ക് എതിരായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർധിച്ചു വരുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് മാർത്തോമ്മാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വെറുപ്പിന്റെ കാലത്ത് സ്നേഹത്തിന്റെ പ്രചാരകരാകുവാൻ സമൂഹം മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് പ്രതിഷേധ സംഗമം ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ തിരുമേനി ഉദ്ഘാടനം ചെയ്തു.മാർത്തോമ്മാ യുവജന സഖ്യം വൈസ് പ്രസിഡൻ്റ് ലിജോ ജോർജ് വർഗീസ് അധ്യക്ഷത വഹിച്ചു. യുവജന സഖ്യം ജനറൽ സെക്രട്ടറി റവ. ബൈജു തോമസ്, റവ. എബി കെ. ജോഷ്യാ, റവ. മാത്യു വർഗീസ്, റവ. ലിജോ സി. ജോസഫ്, റവ. കെ. എം. മാത്യു, റവ. നിതിൻ പി. ഷിബു, റവ. മിഥുൻ കെ. ചാക്കോ, റവ. സുബിൻ സാം മാമ്മൻ എന്നിവർ സംഗമത്തിൽ സംസാരിച്ചു.ALSO READ: യുഡിഎഫിനെ പിന്തുണച്ചത് സമ്മതിച്ച് എസ്ഡിപിഐ: ‘പാങ്ങോട് മണ്ഡലം പ്രസിഡൻ്റുമായി ചര്‍ച്ച നടത്തി, സുതാര്യമായ രാഷ്ട്രീയ ധാരണയുണ്ടാക്കി’; സി പി എ ലത്തീഫ്യുവജന സഖ്യം ട്രഷറർ അനു പി. അലക്സ്, നിരണം–മാരാമൺ ഭദ്രാസന ട്രഷറർ അനീഷ് കുന്നപ്പുഴ, എബി മാത്യു രാജൻ, ഫിലിപ്പ് മാത്യു കുര്യൻ എന്നിവർ ഉൾപ്പെടെ നിരവധി യുവജന പ്രവർത്തകർ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു.The post ക്രിസ്തുമസ് ആഘോഷങ്ങൾക്കെതിരായ ആക്രമണം: പ്രതിഷേധ സംഗമം സംഘടിപ്പിച്ച് മാർത്തോമ്മാ യുവജന സഖ്യം appeared first on Kairali News | Kairali News Live.