സൗദിയിൽ വിദേശ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായി രാജ്യവ്യാപകമായി പരിശോധന ശക്തമാക്കി ആരോഗ്യമന്ത്രാലയം.വിദേശ തൊഴിലാളികളുടെ മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങൾ, ഭക്ഷ്യമേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള ലേബർ ക്ലിനിക്കുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ താഴെ പറയുന്ന കാര്യങ്ങളാണ് നിർദ്ദേശിച്ചിട്ടുള്ളത്പരിശോധനയില്ലാതെ സർട്ടിഫിക്കറ്റ് നൽകരുത്: നേരിട്ടുള്ള മെഡിക്കൽ പരിശോധനകൾ നടത്താതെ ആരോഗ്യ സർട്ടിഫിക്കറ്റുകൾ നൽകുന്നത് മന്ത്രാലയം കർശനമായി നിരോധിച്ചു.രോഗവിവരങ്ങൾ റിപ്പോർട്ട് ചെയ്യുക: പകർച്ചവ്യാധികൾ കണ്ടെത്തിയാൽ അംഗീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി അവ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.ലൈസൻസുള്ള ജീവനക്കാർ: എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലൈസൻസുള്ള മെഡിക്കൽ പ്രൊഫഷണലുകൾ മാത്രമേ ജോലി ചെയ്യാവൂ. ഓരോ സ്പെഷ്യാലിറ്റിയിലും ആവശ്യമായ മിനിമം ജീവനക്കാർ ഉണ്ടായിരിക്കണം.ഗുണനിലവാരമുള്ള ഉപകരണങ്ങൾ: അംഗീകൃതവും കാലാവധിയുള്ളതുമായ മെഡിക്കൽ ഉപകരണങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. ക്ലിനിക്കുകളിലെ സൗകര്യങ്ങളും ഉപകരണങ്ങളും സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നവയാകണം.പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ആരോഗ്യ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ഈ പ്രത്യേക ക്യാമ്പയിൻ ആരംഭിച്ചത്.ആരോഗ്യ തൊഴിൽ നിയമം പ്രൈവറ്റ് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂഷൻ നിയമം എന്നിവ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 937 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.തൊഴിലാളികൾക്കും സ്വദേശികൾക്കും നൽകുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമുള്ള ഈ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുംThe post സൗദിയിലെ വിദേശ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ; രാജ്യവ്യാപകമായി ആരോഗ്യമന്ത്രാലയത്തിന്റെ കർശന പരിശോധന appeared first on Arabian Malayali.