സംസ്ഥാനത്തെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് – ഗ്രാമ പഞ്ചായത്തുകളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 10.30നും, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2.30നുമാണ് നടക്കുക. ഏഴ് ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാരുണ്ടാകും. ഒരിടത്ത് പട്ടികജാതി വിഭാഗ സംവരണമാണ്.152 ബ്ലോക്ക് പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനങ്ങളില്‍ 67 എണ്ണം വനിതകള്‍ക്കും എട്ടെണ്ണം പട്ടികജാതി വനിതകള്‍ക്കും, ഏഴെണ്ണം പട്ടികജാതിക്കാര്‍ക്കും, രണ്ടെണ്ണം പട്ടികവര്‍ഗ വനിതകള്‍ക്കും, ഒരെണ്ണം പട്ടികവര്‍ഗക്കാര്‍ക്കുമാണ് സംവരണം ചെയ്തത്. 941 ഗ്രാമപഞ്ചായത്തുകളിലെ 417 ഇടങ്ങളില്‍ വനിതാ പ്രസിഡന്റുമാരാണ്. 46 എണ്ണം പട്ടികജാതി സ്ത്രീകള്‍ക്കും, 46 എണ്ണം പട്ടികജാതിക്കും, എട്ടെണ്ണം പട്ടികവര്‍ഗ സ്ത്രീകള്‍ക്കും, എട്ടെണ്ണം പട്ടികവര്‍ഗത്തിനുമാണ് സംവരണം ചെയ്തിട്ടുള്ളത്. ALSO READ: ഫോണിൻ്റെ തിരിച്ചടവ് മുടങ്ങി: യുവാവിനെ കത്തികൊണ്ട് കുത്താൻ ശ്രമിച്ച കേസില്‍ മൂന്നു പേര്‍ പിടിയില്‍എറണാകുളം ജില്ലാപഞ്ചായത്തില്‍ കോണ്‍ഗ്രസിലെ കെ ജി രാധാകൃഷ്ണനാണ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി. സിന്‍റ ജേക്കബ് ഉപാധ്യക്ഷസ്ഥാനാര്‍ഥിയാകും. ജില്ലാ പഞ്ചായത്തിന് പുറമെ 82 ഗ്രാമപഞ്ചായത്തുകളും 14 ബ്ലോക്ക് പഞ്ചായത്തകളുമാണ് ജില്ലയിലുളളത്.കോഴിക്കോട് ജില്ലാപഞ്ചായത്തില്‍ കോണ്‍ഗ്രസിലെ മില്ലി മോഹൻ പ്രസിഡന്‍റ് സ്ഥാനാര്‍ഥി. ലീഗിൻ്റെ കെ കെ നവാസ് ഉപാധ്യക്ഷസ്ഥാനാര്‍ഥിയാകും. പന്തീരാങ്കാവിൽ നിന്ന് വിജയിച്ച അഡ്വ ശാരുതി P ആണ് LDF ൻ്റെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനാർത്ഥി. CPI ലെ അഞ്ജിത ഷനൂപ് ആണ് വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി. The post സംസ്ഥാനത്തെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് – ഗ്രാമ പഞ്ചായത്തുകളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് appeared first on Kairali News | Kairali News Live.