കേരളത്തിലേക്ക് സ്വാഗതം: ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ വൻ വർധനവ്, റെക്കോർഡ് നേട്ടം കൈവരിച്ച് ടൂറിസം വകുപ്പ്

Wait 5 sec.

ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോർഡ് നേട്ടം കൈവരിച്ച് ടൂറിസം വകുപ്പ്. 2025 ലെ ആദ്യ ഒമ്പത് മാസത്തിൽ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ വൻ വർധനവാണുണ്ടായത്. ഒരു കോടി എൺപത് ലക്ഷത്തിലധികം ആഭ്യന്തര സഞ്ചാരികൾ ആണ് കേരളത്തിൽ എത്തിയത്. വിദേശ സഞ്ചാരികളുടെ എണ്ണത്തിലും വൻ വര്‍ധനവ് രേഖപ്പെടുത്തി.2025ലെ ആദ്യ ഒമ്പത് മാസത്തെ കണക്ക് അനുസരിച്ച് ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വർധനവാണ് ഉണ്ടായത്. 1,80,29,553 ആഭ്യന്തര സഞ്ചാരികളാണ് ഈ വർഷത്തിൽ ആദ്യ 9 മാസങ്ങളിൽ കേരളത്തിൽ എത്തിയത്. കഴിഞ്ഞ വർഷത്തെക്കാൾ 13.06 % വര്‍ധനവാണ് ഇത്തവണ ഉണ്ടായത്. 1,59,47,496 ആഭ്യന്തര സഞ്ചാരികളാണ് 2024ലെ ആദ്യ ഒമ്പത് മാസത്തിൽ കേരളത്തിൽ എത്തിയത്. ALSO READ: സംസ്ഥാനത്തെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്‌ – ഗ്രാമ പഞ്ചായത്തുകളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ്‌ ഇന്ന്കോവി‍ഡിന് മുമ്പുള്ള വർഷങ്ങളെക്കാൾ 36.75 ശതമാനത്തിൻ്റെ അധിക വർധനവാണ് ഇത്തവണ കേരളം സ്വന്തമാക്കിയത്. കോവി‍ഡിന് മുൻപ് ഇതേ കാലയളവില്‍ വന്ന ഏറ്റവും കൂടിയ ആഭ്യന്തര  ടൂറിസ്റ്റുകളുടെ എണ്ണം 1,31,84,227 ആണ്. കേരളത്തിൽ എല്ലാ ജില്ലകളിലും ആഭ്യന്തര സഞ്ചാരികളുടെ വരവ് വര്‍ധിച്ചിട്ടുണ്ട്. കേരളത്തിലെ വിദേശ സഞ്ചാരികളുടെ എണ്ണത്തിലും വർധനവുണ്ടായി.ഈ വർഷം ആദ്യ ഒമ്പത് മാസത്തിൽ   5,67,717 വിദേശ സഞ്ചാരികളാണ് കേരളം സന്ദർശിച്ചത്. വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 2024 ലെ ആദ്യ ഒമ്പത് മാസത്തേക്കാള്‍ 10.71 % വര്‍ധനവാാണ് ഉണ്ടായത്. The post കേരളത്തിലേക്ക് സ്വാഗതം: ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ വൻ വർധനവ്, റെക്കോർഡ് നേട്ടം കൈവരിച്ച് ടൂറിസം വകുപ്പ് appeared first on Kairali News | Kairali News Live.