കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനെ കത്തികൊണ്ട് കുത്താൻ ശ്രമിച്ച കേസില്‍ മൂന്നു പേര്‍ പിടിയില്‍. താമരശ്ശേരി സ്വദേശി അബ്ദുറഹ്മാനെയാണ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഫോണിൻ്റെ തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ യുവാവിനെ വിളിച്ചു വരുത്തി മർദ്ദിച്ച ശേഷം കത്തി കൊണ്ട് കുത്താൻ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ മൂന്നു പേർ പിടിയിലായി. രാത്രി 8 മണിയോടെ താമരശേരി ചുങ്കത്ത് വെച്ചാണ് സംഭവം. നാട്ടുകാർ ഇടപെട്ടാണ ഇയാളെ രക്ഷിച്ചത്.ALSO READ: ലാലി ജെയിംസിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്; നടപടി നേതൃത്വത്തിനെതിരെ കോ‍ഴ ആരോപണം ഉന്നയിച്ചതിന്നേരത്തെ, ലഹരിക്കടിമയായ മകനെ അച്ഛൻ കുത്തി പരുക്കേൽപ്പിച്ചിരുന്നു. കോഴിക്കോട് മൂന്നാലിങ്കലിൽ ആണ് സംഭവം നടന്നത്. പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്തിനെയാണ് കുത്തിപ്പരുക്കേല്‍പ്പിച്ചത്. മകൻ ആക്രമിക്കാൻ എത്തിയപ്പോൾ കുത്തി എന്നാണ് അച്ഛൻ അബൂബക്കർ സിദ്ദിഖ് പൊലീസിനോട് പറഞ്ഞത്. കുത്തേറ്റ യാസിൻ അറാഫത്ത് നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ALSO READ: എസ്ഐആര്‍: കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയ പാർട്ടി യോഗം ഇന്ന്The post ഫോണിൻ്റെ തിരിച്ചടവ് മുടങ്ങി: യുവാവിനെ കത്തികൊണ്ട് കുത്താൻ ശ്രമിച്ച കേസില് മൂന്നു പേര് പിടിയില് appeared first on Kairali News | Kairali News Live.