വൈറ്റമിൻ ഡിയുടെ കുറവുണ്ടോ സപ്ലിമെന്റ് കഴിക്കാൻ മടിയാണോ? എങ്കിലിതാ മറ്റൊരു വഴിയിലൂടെ അത് പരിഹരിക്കാം

Wait 5 sec.

വൈറ്റമിൻ ഡി ലഭിക്കാൻ ഏറ്റവും അനിയോജ്യമായ വഴി സൂര്യപ്രകാശം ഏൽക്കുന്നതാണ്. എന്നാൽ തിരക്ക് പിടിച്ച ജീവിതത്തിൽ പലപ്പോഴും അത് നടക്കണമെന്നില്ല. സപ്ലിമെന്റ് കഴിക്കാൻ മടിയുള്ളവർ ആണെങ്കിൽ മറ്റൊരു വഴിയിലൂടെ ഇതിന് പരിഹാരം കണ്ടെത്താംനമ്മുടെ ശരീരത്തിൽ എല്ലുകളുടെ ആരോ​ഗ്യം, രോ​ഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ, പേശികളുടെ പ്രവർത്തനം എന്നിവയ്ക്ക് അത്യാവശ്യമാണ് വൈറ്റമിൻ ഡി. ക്ഷീണം, വിഷാ​ദം എന്നിവയെ അകറ്റാനും ഇത് സഹായിക്കുന്നു. രക്തത്തിൽ വൈറ്റമിൻ ഡിയുടെ അളവ് 20ng/mL ന് താഴെയാണെങ്കിൽ വൈറ്റമിൻ ഡിയുടെ അപര്യാപ്തതയായി കണകാക്കും. ശരീരത്തിൽ കാൽസ്യം ഫോസ്ഫറസ് എന്നിവ ആ​ഗിരണം ചെയ്യാനും വൈറ്റമിൻ ഡി ആവശ്യമാണ്. Also read : കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലക്ഷ്യം; 72 ആശുപത്രികളില്‍ 202 സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ തസ്തികകള്‍ അനുവദിച്ചുനമ്മുടെ ശരീരത്തിൽ ഈ വൈറ്റമിൻ എത്തുന്നത് 3 സ്രോതസ്സുകളിലൂടെയാണ്. സൂര്യപ്രകാശം, സപ്ലിമെന്റുകൾ അതുമല്ലെങ്കിൽ ഭക്ഷണം. ചില ഭക്ഷണങ്ങളിൽ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ വിറ്റാമിൻ ഡി ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നു.സാൽമൺ, ട്യൂണ, ചെമ്മീൻ, അയല തുടങ്ങിയ കൊഴുപ്പുള്ള ഭക്ഷണങ്ങൾ വൈറ്റമിൻ ഡിയുടെ കലവറയാണെന്ന് കരുതുന്നു. 100 ഗ്രാം കൊഴുപ്പുള്ള മത്സ്യം ഏകദേശം 400 മുതൽ 600 IU വരെ വൈറ്റമിൻ ഡി നൽകുന്നു, ഇത് കുറഞ്ഞ ഡോസ് സപ്ലിമെന്റിന് തുല്യമാണ്. മുട്ടയുടെ മഞ്ഞ, പാൽ, ഓറഞ്ച്, റാ​ഗി, ചിയ സീഡ് എന്നിവയും വൈറ്റമിൻ ഡി അടങ്ങിയ ആഹാരങ്ങളാണ്. മുട്ടയുടെ മഞ്ഞക്കരുവിലെ ആരോഗ്യകരമായ കൊഴുപ്പുകൾ വിറ്റാമിൻ ഡി ആഗിരണം മെച്ചപ്പെടുത്തുന്നു. വൈറ്റമിൻ ഡി കുറവുണ്ടെന്ന് സംശയം തോന്നുകയാണെങ്കിൽ ഒരു ഡോക്ടറുടെ നിർദ്ധേശപ്രകാരം മാത്രം മേൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്യുക.The post വൈറ്റമിൻ ഡിയുടെ കുറവുണ്ടോ സപ്ലിമെന്റ് കഴിക്കാൻ മടിയാണോ? എങ്കിലിതാ മറ്റൊരു വഴിയിലൂടെ അത് പരിഹരിക്കാം appeared first on Kairali News | Kairali News Live.