യാത്രാസൗകര്യം കുറവ്, ദുർബലമായ മൊബൈൽ നെറ്റ്‌വർക്ക്;നവി മുംബൈ വിമാനത്താവളം തുറന്നതിന് പിന്നാലെ പരാതികളുമായി യാത്രക്കാർ   

Wait 5 sec.

നവി മുംബൈ വിമാനത്താവളം തുറന്നതിന് പിന്നാലെ അധികൃതർക്ക് തലവേദനയായി യാത്രക്കാരുടെ പരാതികൾ. വിമാനത്താവളത്തിൽ എത്തിച്ചേരാനുള്ള റോഡുകളുടെ അഭാവമാണ് പ്രധാന പ്രശ്നം. ദുർബലമായ മൊബൈൽ നെറ്റ്‌വർക്ക്, ചെലവേറിയ യാത്രാസൗകര്യങ്ങൾ തുടങ്ങി ആദ്യ ദിനങ്ങളിൽ തന്നെ വിമർശനങ്ങൾ ഉയരുകയാണ്.നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള പ്രധാന റോഡുകളും കണക്റ്റിംഗ് ബ്രിഡ്ജുകളും ഇപ്പോഴും പൂർണ്ണമായി തയ്യാറായിട്ടില്ല. ഓട്ടോറിക്ഷകൾ എത്താൻ കഴിയാത്ത ഇടങ്ങളിൽ യാത്രക്കാർ ഊബർ – ഓല പോലുള്ള ചിലവേറിയ  കാബുകൾ ആശ്രയിക്കേണ്ട അവസ്ഥയാണ്. ചെറിയ ചുറ്റളവിൽ യാത്ര ചെയ്യാൻ പോലും ആയിരങ്ങളാണ് ഇവരെല്ലാം ഈടാക്കുന്നത്. ALSO READ: ഇതാണോ പൗരബോധം? പൊലീസുകാർ നോക്കി നിൽക്കെ പൂച്ചട്ടികൾ മോഷ്ട്ടിച്ച് നാട്ടുകാർ;വൈറലായി വീഡിയോഅതിനൊപ്പം, എയർപോർട്ടിനകത്ത് എയർടെൽ, ജിയോ, വോഡാഫോൺ അടക്കമുള്ള മൊബൈൽ നെറ്റ്‌വർക്കുകൾ ദുർബലമാണ്.  ഫ്രീ വൈ-ഫൈ ഉണ്ടെങ്കിലും, പലർക്കും അത് മതിയായില്ലെന്ന പരാതിയുണ്ട്. പൊതുഗതാഗതം ഇപ്പോഴും പരിമിതമാണ്.  അടുത്ത റെയിൽവേ സ്റ്റേഷനായ താർഘർ ദൂരെയായതും, കുറച്ച് സർവീസുകൾ മാത്രമുള്ളതും  യാത്ര ബുദ്ധിമുട്ടാക്കുന്നു.  ബസ് സർവീസുകൾ ഉണ്ടെങ്കിലും ഓപ്ഷനുകൾ കുറവാണ്.അതേസമയം, ആദ്യ ദിവസങ്ങളിൽ വൈകിയ ബാഗേജ് ഡെലിവറികളും, ടെർമിനലിനകത്തെ നിർമാണ പ്രവർത്തനങ്ങളും യാത്രക്കാരെ അലോസരപ്പെടുത്തുന്നുണ്ട്. 2026 ഫെബ്രുവരിയോടെ 24×7 പ്രവർത്തനം ലക്ഷ്യമിടുന്ന NMIA, നിലവിലെ പ്രശ്നങ്ങൾ മറികടന്ന്    മുംബൈയുടെ വിമാനത്താവള തിരക്കിന് ദീർഘകാല പരിഹാരമായി മാറുമെന്ന വിശ്വാസത്തിലാണ് എല്ലാവരും.The post യാത്രാസൗകര്യം കുറവ്, ദുർബലമായ മൊബൈൽ നെറ്റ്‌വർക്ക്; നവി മുംബൈ വിമാനത്താവളം തുറന്നതിന് പിന്നാലെ പരാതികളുമായി യാത്രക്കാർ    appeared first on Kairali News | Kairali News Live.