പിടി വലി ഇതുവരെ തീർന്നില്ല; തൃക്കാക്കര നഗരസഭ അധ്യക്ഷനെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷം

Wait 5 sec.

സ്ഥാനങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങൾ കോൺ​ഗ്രസിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളാണ് നടവന്നുകൊണ്ടിരിക്കുന്നത്. കൊച്ചി മേയർ സ്ഥാനത്തെച്ചൊല്ലിയുള്ള തകർക്കങ്ങൾക്ക് പിന്നാലെ ഇപ്പോൾ തൃക്കാക്കര ന​ഗരസഭയിലും തർക്കം രൂക്ഷമായിരിക്കുയാണ്. തൃക്കാക്കര നഗരസഭ അധ്യക്ഷനെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷം. ഇതിനെച്ചൊല്ലി വലിയ ഭിന്നതയാണ് ഉള്ളത്. പ്രവർത്തകർക്കിടയിലൽ വലിയ അതൃപ്തിയും ഉണ്ട്.വിഷയത്തിൽ ഉമ തോമസ് എംഎൽഎ കെ.പി സി.സി ക്ക് പരാതി നൽകി. ഡിസിസി പ്രസിഡൻ്റിനെതിരെയാണ് ഉമതോമസിൻ്റെ പരാതി.കെ. പിസി സി മാനദണ്ഡം ലംഘിച്ചെന്നാണ് പരാതി. ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് ഏകപക്ഷീയമായി തീരുമാനം എടുത്തു എന്നാണ് പരാതി. കൊച്ചി കോർപ്പറേഷനിൽ നടപ്പിലാക്കിയ ടെം വ്യവസ്ഥ തൃക്കാക്കരയിൽ നടപ്പിലാക്കിയില്ലെന്നും പരാതിയുണ്ട്.Also read; ചെയർപേ‍ഴ്സൺ സ്ഥാനം കിട്ടാത്തതിൽ ‘പണി കിട്ടിയത്’ എൽദോസ് കുന്നപ്പള്ളി MLAയ്ക്ക്; ഓഫീസ് കെട്ടിടത്തിൽ നിന്ന് ഒ‍ഴിപ്പിച്ചുഐ ​ഗ്രൂപ്പ്കാരനായ റാഷിദിനെയാണ് ന​ഗരസഭ അധ്യക്ഷനാക്കിയത്. ഷാജി വാഴക്കാലയുടെ പേരാണ് ഉമതോമസ് എംഎൽഎ മുന്നോട്ട് വച്ചത്. ഇത് പരി​ഗണിച്ചിരുന്നില്ല. ഓരോയിടത്തും ഓരോ വ്യവസ്ഥകളാണെന്നാണ് ഉമതോമസിൻ്റെ മറ്റൊരു പരാതി. വിഡി സതീശൻ്റെ വിശ്വസ്ഥൻ കൂടിയാണ് ഡിസിസി പ്രസിഡന്റായ മുഹമ്മദ് ഷിയാസ്.The post പിടി വലി ഇതുവരെ തീർന്നില്ല; തൃക്കാക്കര നഗരസഭ അധ്യക്ഷനെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷം appeared first on Kairali News | Kairali News Live.