ക്രിസ്മസ് ആഘോഷങ്ങളിൽ സജീവമായിരിക്കുന്ന പാരീസ് നഗരത്തിലെ മെട്രോയിൽ 3 സ്ത്രീകളെ കുത്തിക്കൊലപ്പെടുത്തിയതായി സംശയിക്കുന്ന ഒരാളെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. സെൻട്രൽ പാരീസിന് കുറുകെയുള്ള മെട്രോ ട്രാക്കിലെ 3 വ്യത്യസ്ത ഇടങ്ങളിലായിട്ടാണ് 3 ഇരകളും ആക്രമിക്കപ്പെട്ടത്.ആക്രമണത്തിന് ഇരയായ 3 പേരെയും അടിയന്തിര സേവനങ്ങൽ നൽകി ആശുപത്രിയിൽ പ്രവേശിപ്പിച്ചടായും ആരുടെയും നില ഗുരുതരമല്ലെന്നും പൊലീസ് വാർത്ത ഏജൻസികളോട് പരഞ്ഞു. സിസിടിവിയുടെയും, മെബൈൽ ട്രാക്കിങ് ഉപകരണങ്ങളുടെയും സഹായത്തോടെയാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. കൊലപാതകത്തിനും ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. Also read : ജപ്പാനിലെ ഫാക്ടറിയിൽ കത്തിക്കുത്തിൽ 15 പേർക്ക് പരുക്ക്; അക്രമിയെ കീഴടക്കി പൊലീസ്മാലി വംശജനായ പ്രതി 2024 ജനുവരിയിൽ ലൈംഗിക അതിക്രമം മോഷണം എന്നീ കേസുകളിൽ അറസ്റ്റിലാവുകയും ജൂലൈയിൽ അയാൾ ജയിൽ മോചിതനാവുകയും ചെയ്തിരുന്നു. നാടുകടത്തലിന് ആവശ്യമായ കോൺസുലേറ്റ് രേഖകൾ ലഭിക്കാത്തതിനാൽ പ്രതിയെ അഡ്മിനിസ്ട്രേറ്റീവ് ഡിറ്റൻഷൻ സെന്ററിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ആഘോഷ വേളകളിൽ സമീപകാലത്തായി വർദ്ധിച്ചു വരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലം കണക്കിലെടുത്ത ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങൾ നടക്കുന്ന വേളയിൽ സുരക്ഷ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിട്ടുള്ളതായി ആഭ്യന്തര മന്ത്രി ലോറൻസ് അറിയിച്ചു. ക്രമസമാധാന ലംഘനം നടത്തുന്ന രേഖകൾ ഇല്ലാത്ത പ്രതികളെ എത്രയും വേഗം നാടുകടത്താനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.The post പാരീസ് മെട്രോയിൽ 3 സ്ത്രീകളെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു appeared first on Kairali News | Kairali News Live.