മെൽബണിൽ നടക്കുന്ന ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ വിജയത്തിലേക്ക് ഇംഗ്ലണ്ട് പൊരുതി നീങ്ങുന്നു. രണ്ടാം ഇന്നിങ്സിൽ ഓസ്‌ട്രേലിയയെ 132 റൺസിന് പുറത്താക്കിയ വിരുന്നുകാർ ഒടുവിൽ വിവരം കിട്ടുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എന്ന ശക്തമായ നിലയിലാണ്. ജയിക്കാൻ 45 റൻസുകൾ കൂടി വേണ്ട വിരുന്നുകാർക്ക് വേണ്ടി നിലവിൽ ജേക്കബ് ബെതെല്ലും ജോ റൂട്ടുമാണ് ക്രീസിൽ ഉള്ളത്. Also Read: ആഷസ് നാലാം ടെസ്റ്റ്: ആദ്യ ദിനം 20 വിക്കറ്റ്; ലീഡ് നേടി ഓസ്ട്രേലിയരണ്ടാം ദിവസം വിക്കറ്റ് നഷ്ടപ്പെടാതെ നാല് റൺസെന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച കങ്കാരുക്കളെ ചെറിയ സ്‌കോറിൽ ഒതുക്കിയത് നാല് വിക്കറ്റ് വീഴ്ത്തിയ ബ്രൈഡൻ കാർസും മൂന്നു പേരെ എറിഞ്ഞിട്ടു നായകൻ സ്റ്റോക്സും ചേർന്നാണ്. 46 റൺസ് നേടിയ ട്രാവിസ് ഹെഡും 24 റൺസെടുത്ത നായകൻ സ്റ്റീവ് സ്മിത്തും മാത്രമാണ് കുറച്ചെങ്കിലും ചെറുത്തു നിന്നത്. നേരത്തെ 20 വിക്കറ്റുകൾ വീണ ആദ്യ ദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 152 റൺസിന് ഓൾ ഔട്ടായപ്പോൾ, മറുപടിയായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് 110 റൺസിന് അവസാനിച്ചിരുന്നു.The post ആഷസ് ടെസ്റ്റ്: മെൽബണിൽ ഇംഗ്ലണ്ടിന് 175 റൺസിന്റെ വിജയലക്ഷ്യം appeared first on Kairali News | Kairali News Live.