എരുമേലി പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: യുഡിഎഫ് വിട്ട് നിൽക്കും

Wait 5 sec.

എരുമേലി പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിന്ന് യുഡിഎഫ് വിട്ട് നിൽക്കും. 14 സീറ്റുള്ള യുഡിഎഫ് ആണ് ഏറ്റവും വലിയ കക്ഷി. പട്ടികവർഗ സംവരണമായ പഞ്ചായത്തിൽ യുഡിഎഫിന് അംഗമില്ല. എൽഡിഎഫിനും ബിജെപിക്കും ഓരോ പട്ടികവർഗ അംഗമുണ്ട്. യു ഡി എഫ് വിട്ടുനിന്നാൽ ഇന്ന് ക്വാറം തികയില്ല. തെരഞ്ഞെടുപ്പ് നടക്കില്ല. ഉച്ചകഴിഞ്ഞുള്ള വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് മത്സരിക്കും.അതേസമയം, സംസ്ഥാനത്തെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്‌ – ഗ്രാമ പഞ്ചായത്തുകളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ്‌ ഇന്ന് നടക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 10.30ന് നടക്കും. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2.30നുമാണ്‌ നടക്കുക. ഏഴ് ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാരുണ്ടാകും. ഒരിടത്ത് പട്ടികജാതി വിഭാഗ സംവരണമാണ്‌.ALSO READ: തിരുവനന്തപുരത്തെ വിവി രാജേഷിൻ്റെ മേയർ സ്ഥാനം; രാജീവ് ചന്ദ്ര ശേഖരനേറ്റ തിരിച്ചടി152 ബ്ലോക്ക് പഞ്ചായത്തുകളിലെ പ്രസിഡന്റ്‌ സ്ഥാനങ്ങളില്‍ 67 എണ്ണം വനിതകള്‍ക്കും എട്ടെണ്ണം പട്ടികജാതി വനിതകള്‍ക്കും, ഏഴെണ്ണം പട്ടികജാതിക്കാര്‍ക്കും, രണ്ടെണ്ണം പട്ടികവര്‍ഗ വനിതകള്‍ക്കും, ഒരെണ്ണം പട്ടികവര്‍ഗക്കാര്‍ക്കുമാണ് സംവരണം ചെയ്തത്‌. 9The post എരുമേലി പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: യുഡിഎഫ് വിട്ട് നിൽക്കും appeared first on Kairali News | Kairali News Live.