സർക്കാർ സ്കൂളുകളെ സംരക്ഷിക്കുക ലക്ഷ്യം: ‘സ്കൂൾ ബച്ചാവോ’ സമര പ്രഖ്യാപനവുമായി എസ്എഫ്ഐ

Wait 5 sec.

സർക്കാർ സ്കൂളുകളെ സംരക്ഷിക്കുകയെന്ന മുദ്രാവാക്യമുയർത്തി ‘സ്കൂൾ ബച്ചാവോ’ സമര പ്രഖ്യാപനവുമായി എസ് എഫ് ഐ. ഗ്വാളിയാറിൽ നടന്ന കൺവെൻഷനിലാണ് സമരപ്രഖ്യാപനം നടത്തിയത്. സി പി ഐ എം ലോക്സഭ അംഗം അമ്രാരാം ആണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. മോദി സർക്കാരിൻ്റെ കീഴിൽ സർക്കാർ സ്കൂളുകൾ വ്യാപകമായി അടച്ചുപൂട്ടി സ്വകാര്യ സ്കൂളുകളെ സഹായിക്കുന്നതിനെതിരെയാണ്എസ് എഫ് ഐയുടെ രാജ്യവ്യാപക പ്രതിഷേധം.ഏറ്റവും കൂടുതൽ സർക്കാർ സ്കൂളുകൾ അടച്ചു പൂട്ടിയ മധ്യപ്രദേശിലാണ് സമരപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ 10 വർഷത്തിനിടെ 89,441 സർക്കാർ സ്കൂളുകളാണ് അടച്ചുപൂട്ടിയത്. അതിനാലാണ് എസ് എഫ് ഐ സമര പ്രഖ്യാപനവുമായി രംഗത്തെത്തിയത്.ALSO READ: ഉന്നാവോ പീഡനക്കേസ്: പ്രതിഷേധത്തിനിടെ അതിജീവിതയ്ക്കും മാതാവിനും ദേഹാസ്വാസ്ഥ്യംഅതേസമയം, സ്വകാര്യ വിദ്യാഭ്യാസ സ്കൂളുകളുടെ എണ്ണം 14.9% വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. നാഷണല്‍ എജ്യൂക്കേഷൻ പോളിസിക്കെതിരെയും ശക്തമായ പ്രതിഷേധമാണ് എസ് എഫ് ഐ ഉയർത്തുന്നത്.ALSO READ: ഇന്ത്യയെ AI കയറ്റുമതി രാഷ്ട്രമാക്കും; വിദ്യപ്രതിഷ്ഠാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്റർ ഉദ്ഘാടനം ചെയ്ത് ഗൗതം അദാനിThe post സർക്കാർ സ്കൂളുകളെ സംരക്ഷിക്കുക ലക്ഷ്യം: ‘സ്കൂൾ ബച്ചാവോ’ സമര പ്രഖ്യാപനവുമായി എസ്എഫ്ഐ appeared first on Kairali News | Kairali News Live.