ബഹ്റൈന്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്നവരും ട്രാന്‍സിറ്റ് യാത്രക്കാരും ഇനിമുതല്‍ 2 ദിനാര്‍ നല്‍കേണ്ടിവരും

Wait 5 sec.

മനാമ: ബഹ്റൈനില്‍ നിന്ന് പുറപ്പെടുന്നതോ രാജ്യം വഴി സഞ്ചരിക്കുന്നതോ ആയ യാത്രക്കാര്‍ 2 ദിനാര്‍ സിവില്‍ ഏവിയേഷന്‍ ഫീസായി നല്‍കേണ്ടിവരും. ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുള്ള ബിന്‍ അഹമ്മദ് അല്‍ ഖലീഫ പുറപ്പെടുവിച്ച മന്ത്രിതല തീരുമാനത്തിലാണ് ഇക്കാര്യമുള്ളത്.ഔദ്യോഗിക ഗസറ്റിന്റെ ഏറ്റവും പുതിയ പതിപ്പില്‍ ഈ തീരുമാനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ യാത്രക്കാരനും 2 ദിനാര്‍ എന്ന നിരക്കില്‍ പാസഞ്ചര്‍ നെയിം റെക്കോര്‍ഡ് (പിഎന്‍ആര്‍) രജിസ്‌ട്രേഷന്‍ ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ഒരു ദിനാര്‍ ആയിരുന്നു ഫീസ്.പുതിയ തീരുമാനപ്രകാരം ബഹ്‌റൈനില്‍ നിന്നും പോകുന്ന എല്ലാ യാത്രക്കാര്‍ക്കും ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിക്കുന്നവര്‍ക്കും ഇപ്പോള്‍ 2 ദിനാര്‍ ഫീസ് ബാധകമാകും.The post ബഹ്റൈന്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്നവരും ട്രാന്‍സിറ്റ് യാത്രക്കാരും ഇനിമുതല്‍ 2 ദിനാര്‍ നല്‍കേണ്ടിവരും appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.