ഇന്ത്യ – ശ്രീലങ്ക ടി 20 : കരുത്തുകാട്ടി വനിതാ ടീം, ഇന്ത്യയ്ക്ക് നാലാം ജയം

Wait 5 sec.

ഇന്ത്യ – ശ്രീലങ്ക വനിതാ ടി 20യില്‍ ഇന്ത്യയ്ക്ക് നാലാം ജയം. ശ്രീലങ്കയെ 30 റൺസിന് പരാജയപ്പെടുത്തി. ഇന്ത്യ ഉയർത്തിയ 222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറിൽ 191 റൺസ് എടുത്തു. അതേസമയം, മിതാലി രാജിന് ശേഷം 10,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന. നേട്ടം കൈവരിക്കുന്ന ലോകത്തെ നാലാമത്തെ വനിതാ താരമാണ്. ഷഫാലി വർമയ്ക്ക് അർദ്ധ സെഞ്ച്വറി ലഭിച്ചു. 30 പന്തിലാണ് അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. പരമ്പരയിലെ തുടർച്ചയായ മൂന്നാം അർദ്ധ സെഞ്ച്വറിയാണിത്.ALSO READ: ഇരട്ടഗോളുമായി ക്രിസ്റ്റ്യാനോ; അൽ നസറിന് തുടർച്ചയായി പത്താം ജയം, ഇനി ലക്ഷ്യം ലീഗ് കിരീടംകാര്യവട്ടം ഗ്രീൻഫീൽഡ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നാലാം ടി20 മത്സരമാണ് നടന്നത്. രണ്ട് ഇന്ത്യൻ താരങ്ങളെ കൂടാതെ, സൂസി ബേറ്റ്സും ഷാർലറ്റ് എഡ്വേർഡ്സും മാത്രമാണ് ഈ നേട്ടം കൈവരിച്ച ക്രിക്കറ്റ് താരങ്ങൾ.The post ഇന്ത്യ – ശ്രീലങ്ക ടി 20 : കരുത്തുകാട്ടി വനിതാ ടീം, ഇന്ത്യയ്ക്ക് നാലാം ജയം appeared first on Kairali News | Kairali News Live.