ഡല്‍ഹിയില്‍ മാലിന്യ കൂമ്പാരത്തില്‍ ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം

Wait 5 sec.

ന്യൂഡല്‍ഹി | മാലിന്യ കൂമ്പാരത്തില്‍ ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. 22നും-25 നും ഇടയില്‍ പ്രായമുള്ള യുവതിയുടെ മൃതദേഹമാണെന്ന് പോലീസ് പറയുന്നു.നോയിഡയിലെ സെക്ടര്‍ 142 ല്‍ മാലിന്യ കൂമ്പാരത്തില്‍ കൈകാലുകള്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.യുവതിയെ തിരിച്ചറിയാതിരിക്കാന്‍ മുഖം കരിച്ചു കളയാനുള്ള ശ്രമം നടത്തിയതായി പോലീസ് പറഞ്ഞു. യുവതിയെ തിരിച്ചറിയാന്‍ സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം തുടങ്ങി.